ഗദ്ദാമ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ ഷൈൻ മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ബിനു.എസ് സംവിധാനം ചെയ്ത ഇതിഹാസയിലെ നായക വേഷം ഷൈനിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. ഏത് വേഷവും അനായാസമായി ചെയ്യുവാൻ താരത്തിന് സാധിച്ചിരുന്നു. വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങുവാൻ ഷൈനിനു സാധിച്ചു. ഇപ്പോഴിതാ ഷെയ്ൻ നിഗത്തെ കുറിച്ച് പറയുകയാണ് താരം.
അന്നയും റസൂലൂം മുതലുള്ള പരിചയമാണ് ഷെയ്‌നുമായി ഉള്ളത്. അന്നയുടെ ആങ്ങളയായിട്ട് വന്നതാണ് അവന്‍. അന്ന് നമ്മളെല്ലാവരും അവനെ നോട്ട് ചെയ്തിരുന്നു. ഇത്ര ചെറിയൊരു പയ്യന്‍ ഇത്രയും നന്നായി അഭിനയിക്കുന്നല്ലോ എന്നൊക്കെ പറഞ്ഞു. ഞാന്‍, സണ്ണി, സൗബിന്‍, ഫഹദ് എന്നിവരുമായിട്ടുള്ള ഫൈറ്റ് സീനിലൊക്കെ വളരെ ഗംഭീരപ്രകടനമാണ് ഷെയ്ന്‍ കാഴ്ചവെച്ചത്. അന്ന് മറൈന്‍ ഡ്രൈവില്‍ ഓടിച്ചിട്ട് അടിക്കുന്ന രംഗങ്ങളൊക്കെ കണ്ട നാട്ടുകാര്‍ ശരിക്കും വിചാരിച്ചു ഞങ്ങള്‍ തല്ലുകൂടുകയാണ് എന്നൊക്കെ. കാരണം അന്ന് ഷെയ്‌നിനെ ആര്‍ക്കും പരിചയമില്ല. എന്നെ അറിയില്ല, സൗബിനെ അറിയില്ല. ഫഹദിനെ ആണെങ്കിലും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്ന കാലമായിരുന്നു. പിന്നെ ചുറ്റും ക്യാമറയൊന്നും ആരും കാണുന്നുമില്ല. എല്ലാം ഹൈഡ് ചെയ്തുള്ള ഷൂട്ടായിരുന്നു. ആള്‍ക്കാര്‍ നോക്കുമ്പോള്‍ രണ്ട് മൂന്ന് പേര്‍ ഓടി വരുന്നു.
അവരുടെ പിന്നാലെ ഒരുകൂട്ടം വരുന്നു. അവിടുന്ന് അവര്‍ കമ്പെടുത്ത് അടിക്കുന്നു. ഇഷ്ടികയെടുത്ത് അടിക്കുന്നു. പെട്ടെന്ന് ആള്‍ക്കാരെല്ലാം ഓടിക്കൂടാന്‍ തുടങ്ങി. അപ്പോഴേക്കും ഞങ്ങള്‍ കാറില്‍ കയറി പോകുകയായിരുന്നു, ഷൈന്‍ പറയുന്നു. പിന്നീട് ഷെയ്‌നുമായി അഭിനയിക്കുന്നത് കമ്മട്ടിപ്പാടത്തിലാണ്. പറവയിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. ശരിക്കും പറവയിലെ ഒരു സീന്‍ കണ്ടിട്ടാണ് അനുരാജ് ഇഷ്‌കിലേക്ക് ഞങ്ങളെ രണ്ടാളെയും വിളിക്കുന്നത്. ഇഷ്‌കില്‍, ഒരു ഫുള്‍ മൂവി ഞങ്ങള്‍ ഒരുമിച്ച് ചെയ്തു, ഷൈന്‍ പറഞ്ഞു. തങ്ങളുടെ പേരുകള്‍ വരെ വളരെ സാമ്യമുള്ളതാണെന്നും പലരും തന്നെ ഷെയ്ന്‍ ആണെന്ന് കരുതി വിളിക്കാറുണ്ടെന്നും ഷൈന്‍ പറയുന്നു.