ഒരു കലാകാരനാണല്ലോ ഇതെല്ലാം ചെയ്യുന്നത്!! ഷൈൻ ടോം ചാക്കോ പറയുന്നു.

മലയാളികൾക്ക് സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് താരം മലയാളികളുടെ മനസ്സിലിടം നേടിയിട്ടുണ്ട്. മലയാളസിനിമയിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷമാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോൾ കുറുപ്പ്, വെയിൽ എന്നീ ചിത്രങ്ങളിലായി ഒരേ സമയത്ത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.

ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് പോകുമ്പോൾ കഥാപാത്രങ്ങൾ പിന്തുടരാറുണ്ടോ എന്ന ചോദ്യത്തിന് ‘അങ്ങനെ കൂടെ വന്ന് കഴിഞ്ഞാൽ എങ്ങനെയാ പിന്നെ ഞാൻ അടുത്ത ക്യാരക്ടർ ചെയ്യുക. കുറുപ്പിലെ ഭാസ്കര പിള്ളയും വെയിലിലെ ജോമി മാത്യുവും ഒരുമിച്ചാണ് ചെയ്തത്. രാത്രി ഭാസ്കര പിള്ള ആകും രാവിലെ വെയിലാകും’ എന്നാണ് താരം മറുപടി പറഞ്ഞത്. ആ രണ്ട് കഥാപാത്രങ്ങളും കണ്ടുനോക്കിയാൽ നിങ്ങൾക്കറിയാം, രൂപസാദൃശ്യത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യാസങ്ങളേ ഉള്ളൂവെങ്കിലും ക്യാരക്ടറിൽ അതില്ല, ഓരോ കഥക്കനുസരിച്ചും ഓരോ കഥാപാത്രങ്ങളെ ആണ് നിർമിച്ചിട്ടുള്ളത്. ഒരു കലാകാരനാണല്ലോ ഇത് ചെയ്യുന്നത്. ആ കലാകാരൻ കഥാപാത്രങ്ങളെ ഭാസ്കര പിള്ളയെ പോലെ തന്നെ ചെയ്തുവെക്കില്ല എന്നും താരം പറഞ്ഞു.

അല്ലെങ്കിൽ വ്യത്യാസം വരുന്നത് വരെ അവര് ടേക്കെടുക്കും. പല ടേക്കുകളിലെ നല്ല ടേക്ക് മാത്രമാണല്ലോ നിങ്ങൾ കാണുന്നത്. ആ ക്യാരക്ടറായി മാറാത്ത മോശം ടേക്കുകളും ആ കൂട്ടത്തിലുണ്ടാകും, ” ഷൈൻ ടോം ചാക്കോ പറഞ്ഞു. അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് ഷൈനിന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിലെ വലിയ വിജയത്തിന് പിന്നാലെ ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.ടൊവിനോ തോമസ് നായകനായ തല്ലുമാലയിൽ കല്യാണി പ്രിയദർശൻ, ലുക്മാൻ അവറാൻ , അദ്രി ജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ തല്ലുമാലയിലെ തല്ലും ഡാൻസും പാട്ടുമെല്ലാം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തിലെ ടൊവിനോയുടെയും ഷൈനിന്റെയും ഡാൻസായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Related posts