ഗദ്ദാമ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ ഷൈൻ മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ബിനു.എസ് സംവിധാനം ചെയ്ത ഇതിഹാസയിലെ നായക വേഷം ഷൈനിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. ഏത് വേഷവും അനായാസമായി ചെയ്യുവാൻ താരത്തിന് സാധിച്ചിരുന്നു. വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങുവാൻ ഷൈനിനു സാധിച്ചു. നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. താരം നൽകുന്ന ഇന്റർവ്യൂകൾ ഉൾപ്പടെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ക്രിസ്തു ക്രിസ്ത്യാനിയല്ലെന്നും, സ്വന്തം മതങ്ങളെ കുറിച്ച് പഠിച്ച് അതിൽ നിന്ന് പുറത്ത് കടക്കണമെന്നും, ദൈവങ്ങളൊന്നും മതമുണ്ടാക്കാന്‍ പറഞ്ഞിട്ടില്ലെന്നും പറയുകയാണ് ഷൈന്‍ ടോം ചാക്കോ. മതത്തെ കുറിച്ചുള്ള തന്റെ ചിന്തകളെ കുറിച്ച് സംസാരിക്കവെ ഒരു ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ? ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാല്‍ മതങ്ങള്‍ എല്ലാവരും പഠിക്കണം. അത് നിര്‍ബന്ധിത പഠനത്തിലൂടെയേ പഠിക്കൂ. അല്ലാതെ ആര് പഠിക്കാന്‍. Nപഠിക്കുന്നത് അത് എന്താണെന്ന് മനസിലാക്കി, മറ്റ് മതങ്ങളെ ബഹുമാനിക്കാനാണ് – നടൻ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അറിവ് കൂടി വരുമ്പോഴാണ് മതപരമായ വേര്‍തിരിവുകള്‍ ഉണ്ടാകുന്നത്. അറിവ് കൂടുന്തോറും മനുഷ്യന്‍ മോശമായി വരുന്നു. ശരിക്കും തെറ്റാവുന്നത് മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ച് കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ്. അറിവ് കൂടുന്തോറും മനുഷ്യന്‍ കൂടുതല്‍ മോശമായി വരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞിരിക്കുന്നു.
നമ്മള്‍ ഓരോരുത്തരും ഓരോ മതത്തില്‍ ജനിച്ചവരാണ്. മതത്തില്‍ സ്വന്തമായ ചിന്തകള്‍ ഉണ്ടാകണം. മതത്തെ മനസിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മതത്തില്‍ നിന്ന് പുറത്ത് കടക്കണം. അവര്‍ക്കേ ദൈവത്തിലെത്താന്‍ കഴിയൂ.ഷൈന്‍ ടോം ചാക്കോ പറഞ്ഞു. തന്റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവര്‍ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ മറ്റ് സൃഷ്ടികളെ നശിപ്പിക്കാതിരിക്കേണ്ടതല്ലേ. ദൈവം പരിപാലകന്‍ അല്ലേ? ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.