ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ! മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ!

ഗദ്ദാമ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ ഷൈൻ മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ബിനു.എസ് സംവിധാനം ചെയ്ത ഇതിഹാസയിലെ നായക വേഷം ഷൈനിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. ഏത് വേഷവും അനായാസമായി ചെയ്യുവാൻ താരത്തിന് സാധിച്ചിരുന്നു. വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങുവാൻ ഷൈനിനു സാധിച്ചു. നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. താരം നൽകുന്ന ഇന്റർവ്യൂകൾ ഉൾപ്പടെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് വളരെ രൂക്ഷമായ ഭാഷയൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

ചോദ്യം കേട്ടതിന് പിന്നാലെ തന്നെ നടൻ പ്രകോപിതനായി. സിനിമയിൽ മാത്രമാണോ ഡ്ര​ഗ്സ് ഉള്ളത്. നീയെന്താ പൊട്ടൻ കളിക്കുവാണോ? ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയൂ., സിനിമയിൽ മാത്രമാണോ ഡ്ര​ഗ്സ് ഉള്ളത്? അല്ല എന്നറിയാം. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അതിനെപ്പറ്റി ചോദിക്കുന്നത്. സ്ത്രീകളോട് തന്നെ ബഹുമാനത്തോടെ പെരുമാറുന്നവരും അല്ലാതെ പെരുമാറുന്നവരും സിനിമയിലുണ്ട്. അങ്ങനെയുള്ളവർ സിനിമയിൽ മാത്രമാണോ? മാധ്യമ രം​ഗത്തും ഇല്ലേ?


ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ.. മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’ എന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. താരം മാധ്യമപ്രവർത്തകനോട് തട്ടിക്കയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. താരത്തിന്റെ പ്രതികരണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപാടാണ്. മനപ്പൂർവം താരത്തെ പ്രകോപിതനാക്കുകയായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്രയുമധികം പൊട്ടിത്തെറിക്കേണ്ട കാര്യം ഉണ്ടായിരുന്നോവെന്ന് ചിലർ ചോദിക്കുന്നു.

Related posts