സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത് ! മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ!

ഗദ്ദാമ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഷൈൻ ടോം ചാക്കോ. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ ഷൈൻ മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ബിനു.എസ് സംവിധാനം ചെയ്ത ഇതിഹാസയിലെ നായക വേഷം ഷൈനിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. ഏത് വേഷവും അനായാസമായി ചെയ്യുവാൻ താരത്തിന് സാധിച്ചിരുന്നു. വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങുവാൻ ഷൈനിനു സാധിച്ചു. നിരവധി വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. താരം നൽകുന്ന ഇന്റർവ്യൂകൾ ഉൾപ്പടെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷൈനിന്റെ അഭിമുഖമാണ് വൈറലാവുന്നത്. അടിയുടെ ടീസർ കണ്ടു എന്ന് അവതാരക പറയുമ്പോൾ എങ്ങിനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ല എന്ന് മനസിലായില്ലേ, താലികെട്ടാൻ പഠിപ്പിച്ചു അഹാന എന്നാൽ കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല എന്നും ഷൈൻ പറയുന്നുണ്ട്. എനിക്ക് ആണേൽ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാൽ മറന്നുപോയി. ഇനി ആദ്യം മുതൽ പഠിക്കണം. എന്നാണ് ഷൈൻ പറയുന്നത്. എന്നാൽ കുഞ്ഞിനെ കാര്യം ഷൈൻ ചേട്ടൻ ആരോടും പറഞ്ഞിട്ടില്ലല്ലോ എന്ന് പാർവതി ചോദിക്കുമ്പോൾ കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്ന് ഷൈൻ ചോദിക്കുന്നുണ്ട്. കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്


ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കൺഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. അല്ലെങ്കിൽ കൺഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടേയും കുറ്റം പറയില്ലല്ലോ. സ്ത്രീ ഭൂമി അല്ലെ എല്ലാവരും ചവിട്ടി നടക്കുകയല്ലേ സഹിക്കേണ്ടി വരും. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുക അല്ലെ വേണ്ടത്. ഓരോ കാമുകിമാരും കല്യാണം കഴിച്ചു പോകുമ്പോൾ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫാ നിൽക്കുന്ന പോലെയാണ്‌‌. ഇയാളുടെ ഉള്ളിൽ നല്ല സങ്കടം ഉള്ള മനുഷ്യൻ ഉണ്ട് അത് പുറത്ത് അറിയിക്കാതിരിക്കാൻ ഉള്ള തത്ര പാട് അണിതൊക്കെ പാവം മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഷൈൻ ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾ ഉള്ള ആളാണെന്ന് തോന്നുന്നു പക്ഷെ പുള്ളി എല്ലാവരെയും എന്റര്ടെയിന് ചെയ്യാൻ നടക്കുകയാണ്. പുള്ളിയെ ആളുകൾ എത്ര ആക്ഷേപിച്ചാലും പുള്ളി പറയുന്നതൊക്കെ വളരെ കറക്ടാണ് എന്നും കമന്റുകൾ ലഭിക്കുന്നുണ്ട്.

Related posts