ആൺകുട്ടികളും സങ്കടം വന്നാൽ കരയും! മകൾക്ക് പറഞ്ഞു കൊടുത്ത് ശില്പ ബാല!

ശിൽപ ബാല ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ്. നായികയായും അവതാരകയായും വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. ഭാവന സയനോര ഷഫ്‌ന തുടങ്ങിയവരുമായുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശിൽപയും വാർത്തകളിൽ നിറയാറുള്ളത്.

ഇപ്പോൾ നടി ശിൽപ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഷാരൂഖ് ഖാൻ കരയുന്ന വീ‍ഡിയോ കാണുമ്പോൾ ആൺകുട്ടികൾ കരയുമോ എന്ന മകൾ യാമിയുടെ സംശയത്തിന് വളരെ മനോഹരമായാണ് ശിൽപ മറുപടി പറഞ്ഞ് കൊടുക്കുന്നത്. സങ്കടവും കരച്ചിലുമൊന്നും ഉള്ളിലൊതുക്കേണ്ടതല്ലെന്നും അത് പ്രകടിപ്പിക്കുക തന്നെ വേണമെന്ന കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതാണ് ശിൽപയുടെ വീഡിയോ.

ശിൽപ ബാലയും മകൾ യാമിയും ചേർന്നുള്ള വിഡിയോയിൽ ഷാരൂഖ് ഖാൻ അങ്കിളെന്താ കരയുന്നേ എന്ന യാമിയുടെ ചോദ്യത്തിന് ഷാരൂഖ് ഖാന് വിഷമം വന്നിട്ടാണ് എന്നാണ് ശിൽപ ബാല നൽകിയ മറുപടി. അതോടെ അച്ഛൻ കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശിൽപബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും മകൾക്ക് പിന്നീട് ശിൽപ പറഞ്ഞ കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. നിരവധി പേർ ശിൽപയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിട്ടുണ്ട്. ഏറ്റവും സൂപ്പറായ അമ്മയെയാണ് യാമിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

 

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)


 

Related posts