എന്റെ അഭിനയം ​ഗംഭീരമായ കൊണ്ടൊന്നുമല്ല ഇപ്പോഴും ആളുകൾ ആ സിനിമ കാണുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം! ശിൽപ ബാല മനസ്സ് തുറക്കുന്നു!

ശിൽപ ബാല ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ്. നായികയായും അവതാരകയായും വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. ഭാവന സയനോര ഷഫ്‌ന തുടങ്ങിയവരുമായുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശിൽപയും വാർത്തകളിൽ നിറയാറുള്ളത്. ഇപ്പോൾ ഇതാ കെമിസ്ട്രി എന്ന തന്റെ സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ശിൽപ ബാല.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പതിനാറാം വയസിലാണ് കെമിസ്ട്രിയിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. ആ സിനിമ കണ്ടിട്ടാണ് വിജി തമ്പി സാർ കെമിസ്ട്രിയിലേക്ക് വിളിക്കുന്നത്. ഒരു ഓഡീഷൻ പോലും സാർ നടത്തിയിരുന്നില്ല. കെമിസ്ട്രി ഇടയ്ക്കിടെ ചാനലുകളിൽ വരാറുണ്ട്. പലരും കെമിസ്ട്രി സംപ്രേഷണം ചെയ്യുമ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് സോഷ്യൽമീഡിയ വഴി അയച്ച് തരാറുണ്ട്. ഞാൻ പക്ഷെ ആ സിനിമ ടിവിയിൽ വന്നാൽ‌ കാണാൻ നിൽക്കാറില്ല. ഉടനെ സ്കിപ്പ് ചെയ്ത് കളയും. എനിക്ക് പഴയ എന്നെ കാണുമ്പോൾ ചമ്മൽ തോന്നും. ആ സിനിമയിലെ എന്റെ അഭിനയം ​ഗംഭീരമായ കൊണ്ടൊന്നുമല്ല ഇപ്പോഴും ആളുകൾ ആ സിനിമ ടിവിയിൽ വരുമ്പോൾ കാണുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. അത് അവർക്ക് എന്നോടുള്ള സ്നേഹമാണെന്ന് ഞാൻ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.

കെമിസ്ട്രിയാണ് എന്നെ ആളുകൾക്കിടയിൽ കൂടുതൽ സുപരിചിതയാക്കിയത്. കെമിസ്ട്രിയെ പ്രേതമല്ലേയെന്ന് ചോദിച്ചാണ് പലരും പരിചയപ്പെടാൻ വരുന്നത് പോലും. വിവാഹ ശേഷം ഞാനും ഭർത്താവും കൂടി മൗറീഷ്യസിൽ ഹണിമൂൺ പോയപ്പോൾ‌ ഒരു നോർത്ത് ഇന്ത്യൻ ഫാമിലി എന്നെ വന്ന് പരിചയപ്പെടുകയും കെമിസ്ട്രി സിനിമ കണ്ട അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് അവർ അടുത്ത് വന്നത്. ഞാൻ ഉണ്ടെന്ന് സമ്മതിച്ചു. അപ്പോഴാണ് അവർ കെമിസ്ട്രി സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേർഷൻ കണ്ട കഥ ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും ശരിക്കും അത്ഭുതപ്പെട്ടുപോയി. തക്കിട്ടുവിനെ പ്രസവിക്കാൻ‌ ലേബർ റൂമിൽ കിടക്കുമ്പോഴും ഇതുപോലോലൊരു അനുഭവം ഉണ്ടായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് കിടക്കുമ്പോൾ എന്ന് കണ്ട് തിരിച്ചറിഞ്ഞ ഒരു നഴ്സും എന്നോട് ചോദിച്ചു കെമിസ്ട്രി സിനിമയിൽ പ്രേതമായി അഭിനയിച്ച കുട്ടിയല്ലേയെന്ന്. അന്ന് സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്ന് ചോദിച്ചാൽ പറയാൻ അറിയില്ല.

 

Related posts