മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷിജു. മലയാള സിനിമയിൽ വില്ലാനായും നായകനായും താരം തിളങ്ങിയിരുന്നു.തമിഴിൽ നിന്നും മലയാളത്തിലേക്കെത്തിയ നടന് ഗംഭീര പിന്തുണയായിരുന്നു ഇവിടെ ലഭിച്ചത്. സിനിമയിൽ നിന്നും മാറി സീരിയലിൽ സജീവമാവുകയായിരുന്നു താരം .എയർഹോസ്റ്റസും നർത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സോഷ്യൽ മീഡിയകളിൽ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം പ്രത്യക്ഷപ്പെടാറുണ്ട്. ബിഗ് ബോസ് സീസൺ 5ലും താരം മത്സരിച്ചിരുന്നു.
എയർഹോസ്റ്റസും നർത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു മകളാണുള്ളത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. താൻ ജനിച്ചതും വളർന്നതുമെല്ലാം കുവൈറ്റിലായിരുന്നുവെന്നും അതിനാൽ മലയാളം നന്നായി അറിയില്ലായിരുന്നുവെന്നും എയർഹോസ്റ്റസായത് അവരുടെ വേഷം ഇഷ്ടമായത് കൊണ്ടായിരുന്നുവെന്നും പ്രീതി പറയുന്നു.
ഷിജുവിനെ ആദ്യമായി കണ്ടത് ചെന്നൈ എയർപോർട്ടിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ കണ്ടതുകൊണ്ട് അദ്ദേഹം ഒരു നടനാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എയർപോർട്ടിൽ വെച്ചുള്ള പരിചയം പിന്നീട് പ്രണയമായി എന്നും പുള്ളിക്കാരനാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും പ്രീതി പറയുന്നു. തങ്ങളുടെ ജാതിയും മതവും വേറെയായിരുന്നു. പിന്നെ അദ്ദേഹം ഒരു നടനായതിനാലും വിവാഹത്തിന് തന്റെ വീട്ടുകാർ ആദ്യം എതിർത്തിരുന്നുവെന്നും രജിസ്റ്റർ വിവാഹമായിരുന്നുവെന്നും ഇപ്പോൾ തങ്ങളുടെ വിവാഹം കഴിഞ്ഞ് 14 വർഷം ആവുകയാണെന്നും പ്രീതി പറയുന്നു.