എന്റെ ശരീരം എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല എന്ന് അമ്മിണിപിള്ളയുടെ കാന്തി!

2019 മലയാള സിനിമ മെലിഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികമാരെ പരിചയപ്പെടുത്തിയ വർഷമായിരുന്നു. അത്തരത്തിൽ സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാർപ്പണത്തിലൂടെ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷിബില. ഷിബില കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രത്തിനു വേണ്ടി ശരീര ഭാരം കൂട്ടിയിരുന്നു. മലയാള സിനിമ ഇരു കയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമായിരുന്നു ബോഡി ഷേമിംഗ് നേരിടുന്ന, അൽപ്പം തടി വയ്ക്കുമ്പോഴേക്ക് ആത്മവിശ്വാസം ചോർന്നു പോവുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി, ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാതെ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തി.

ഷബിലയുടെ പുതിയ ചിത്രം മിനി ഐ ജി സംവിധാനം ചെയ്യുന്ന ഡൈവോഴ്സ് ആണ്. അത് കഴിഞ്ഞ് ഷിബില അഭിനയിക്കുക ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തള്ളുമല എന്ന് ചിത്രത്തിലായിരിക്കും. ഷിബിലയ്ക്ക് ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു ടീച്ചറുടെ വേഷമാണ്. ഇപ്പോഴിതാ അമിത ശരീര ഭാരത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് നടി ഷിബില ഫറ.

സോഷ്യൽ മീഡിയയിലെ ട്രോളുകളും മറ്റും തന്നെ ബാധിക്കുന്നില്ല, എന്റെ ശരീരം എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല. ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ഒരിടയ്ക്ക് ഞാൻ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാൽ പിന്നീട്, നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഞാൻ ബോധപൂർവ്വം ശ്രമിച്ചു. അതേ സമയം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ തടി കുറയ്ക്കാൻ ഞാൻ തയ്യാറാണ്, അല്ലാതെ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല എന്നും താരം പറഞ്ഞു.

Related posts