ബോളിവുഡിലെ നൈറ്റ് പാര്‍ട്ടികളില്‍ നടക്കുന്നതെന്ത്????കിംഗ് ഖാന്‍ നടത്തിയ പാര്‍ട്ടിയില്‍ കണ്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നത്, ചര്‍ച്ചയായി നടിയുടെ വെളിപ്പെടുത്തല്‍

BY AISWARYA

ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ആര്യന്‍ ഖാനെയും ഷാരൂഖ് ഖാനെയും എതിര്‍ത്തും പിന്തുണച്ചും താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.ഷാരുഖ് ഖാന്‍ നടത്തിയ ഒരു പാര്‍ട്ടിയിലെ ഞെട്ടിക്കുന്ന അനുഭവം തുറന്നു പറയുകയാണ് നടി ഷെര്‍ലിന്‍ ചോപ്ര. നടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ ചില താരങ്ങള്‍ അറസ്റ്റിലായിരുന്നു. അന്ന് നടി ഷെര്‍ലിന്‍ ചോപ്ര നല്‍കിയ അഭിമുഖമാണ്, ആര്യന്‍ ഖാന്റെ അറസ്റ്റിലായ സാഗചര്യത്തില്‍ ചോപ്ര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് നടത്തിയ പാര്‍ട്ടിയില്‍ താന്‍ കണ്ട കാര്യങ്ങളെക്കുറിച്ചാണ് ഷെര്‍ലിന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രോഗ്രാമില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കെ തളര്‍ന്നതിനാല്‍ വാഷ്‌റൂമില്‍ പോയതായിരുന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. താരങ്ങളുടെ ഭാര്യന്മാര്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് വൈറ്റ് പൗഡര്‍ എടുക്കുകയായിരുന്നു. കൊക്കെയ്ന്‍ ആയിരുന്നു അത്. അതോടെ അവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ എന്താണ് നടക്കുന്നതെന്ന് അതോടെ മനസിലായെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

 

 

 

 

Related posts