ഷെല്ലി എന്‍ കുമാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ്. കുങ്കുമപ്പൂവ് എന്ന സൂപ്പർഹിറ്റ് സീരിയലിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധേയ ആയത്. പിന്നീട് താരം അഭിനയിച്ച സീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. മുൻപ് ചെയ്തതിന് സമാനമായ വേഷങ്ങളായിരുന്നു താരത്തിന് പിന്നീട് ലഭിച്ചിരുന്നത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രമായി താരം എത്തിയിരുന്നു. ഉഷ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നെല്ലാം താരത്തെ തേടി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ തത്കാലത്തേക്ക് താന്‍ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്നാണ് ഷെല്ലി പറയുന്നത്. അതിനുള്ള കാരണവും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
ഷെല്ലിയുടെ വാക്കുകള്‍ ഇങ്ങനെ, ദുഃഖപുത്രിമാര്‍ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരില്‍ എത്തിയിട്ടില്ല. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതല്‍ പത്ത് മണി വരെ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയലിന്റെ കഥാഘടന മാറിയാല്‍ മാത്രമേ ദുഃഖപുത്രിമാര്‍ക്ക് മോചനം ലഭിക്കുകയുള്ളു. ആണുങ്ങള്‍ എല്ലാം വില്ലന്മാരും സ്ത്രീകള്‍ എല്ലാം കരഞ്ഞ് കൊണ്ടിരിക്കുന്നവരുമല്ല, തിരിച്ചും സംഭവിക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ ഷൂട്ടിങ്ങിന് കേരള കര്‍ണാടക അതിര്‍ത്തിയില്‍ പോയപ്പോള്‍ കുങ്കുമപ്പൂവിലെ ശാലിനി എന്നും സ്ത്രീപദത്തിലെ ബാല എന്നും ആളുകള്‍ വിളിച്ചു. ജീവിതയാത്രയില്‍ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ട് മുന്നോട്ട് പോവുകയാണ് രീതി.
തമാശകള്‍ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുപ്പമുള്ളവര്‍ക്ക് അറിയാം. ആ വലയത്തില്‍ എത്തിയാല്‍ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും. ഒരു ലൊക്കേഷനില്‍ പോയാല്‍ മൂഡ് ഓഫ് ആണെന്ന് എന്നെ പറ്റി പറയുന്നത് കേള്‍ക്കാം. കുറച്ച് സമയം എടുക്കും മിംഗിള്‍ ആവാന്‍. അല്ലാതെ ഉള്‍ വലിയുന്ന സ്വഭാവം തനിക്കില്ല. മിന്നല്‍ മുരളിയ്ക്ക് ശേഷം ചില സിനിമകളില്‍ നിന്നും വിളി വന്നിരുന്നു. തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സിനിമ പോലയല്ലല്ലോ സീരിയല്‍. രാവിലെ ആറ് മുതല്‍ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയല്‍ ചെയ്താല്‍ ജോലിയും ഒപ്പം കൊണ്ട് പോകാന്‍ സാധിച്ചേക്കില്ല.