നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം! ശ്രദ്ധ നേടി ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ!

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കേരളം ഒന്നടങ്കം പ്രാർത്ഥിച്ചിരുന്നത് ഒരു കാര്യത്തിന് വേണ്ടിയായിരുന്നു.
40 മണിക്കൂർ നീണ്ടു നിന്ന പ്രയ്തനത്തിനൊടുവിൽ കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത് ഇന്ന് പുലർച്ചെയാണ്. 48 മണിക്കൂര്‍ വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കില്‍ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാത പിടിച്ചു നിന്ന ബാബുവാണ് ഈ ദിവസത്തെ താരമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ ബാബുവിനെ സുരക്ഷിതമാക്കിയെന്നും ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം” എന്നാണ് ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യൻ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തിൽ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന വിവരം.

Related posts