സുഹൃത്ത് ബന്ധങ്ങൾ തകരാൻ സിനിമ കാരണമായി. സിനിമയിലേക്ക് എത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ചു ഷീലു.

ഷീലു എബ്രഹാം മലയാള സിനിമാതാരങ്ങളിൽ ശ്രദ്ധേയയാണ്. ഷീലുവിന്റെ മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഷീലു ചുരുങ്ങിയ കാലം കൊണ്ട്തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ മുദ്രപതിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന നായികയാണ്. താരം ഇതിനോടകം മമ്മൂട്ടി, ജയറാം തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു.

ശീലുവിന്റെ ഭർത്താവ് പ്രശസ്ത വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ്. നേഴ്സ് ആയ ഷീലു വിവാഹത്തോടെ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. താരം നേഴ്സ് ആയി കുവൈറ്റ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഷീലു സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി താരത്തിന്റേതായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. താൻ സിനിമയിലേക്ക് വന്നപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. വിവാഹത്തിന് പിന്നാലെ ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി എന്നീ റോളുകൾ ഗംഭീരമാക്കുകയാണ് താരം. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. ഒടുവിൽ നൃത്തത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു തുടങ്ങി. തുടർന്ന് സിനിമ നിർമാണ മേഖലയിലേക്കും ചുവട് വച്ചു. അബാം മൂവീസ് എന്ന പേരിൽ ഒരു ബാനർ തുടങ്ങി. ഒരു പരസ്യ ചിത്രം ചെയ്യാൻ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭർത്താവിൽ നിന്നും ഒരു ചോദ്യം എത്തുന്നത്.

നിനക്ക് അഭിനയിച്ചൂടെ എന്ന്. ഞാൻ അങ്ങനെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. അടുത്ത സുഹൃത്തുക്കൾ പോലും സിനിമയിലെത്തിയതിന് ശേഷം മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങൾ തകരാൻ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു.
ആദ്യം വീട്ടുകാരും എതിർത്തു. സിനിമ ഫീൽഡ് മോശമാണ്, അതിലേക്കു പോയപ്പോൾ നീയും മോശമായി. നീ ഈ പണിക്കു പോയത് ഭർത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് എന്നൊക്കെയാണ് സുഹൃത്തുക്കൾ പറഞ്ഞത് എന്ന് താരം പറയുന്നു.

Related posts