ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം! കടന്നു വന്ന വഴികളെ കുറിച്ച് ഷീല മനസ്സ് തുറക്കുന്നു!

ഷീല മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. പ്രേംനസീർ സത്യൻ മധു ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഏറ്റവും കൂടുതൽ ചിത്രത്തിൽ ഒരേ നായകനുമായി അഭിനയിച്ചതിന്റെ പേരിൽ ഗിന്നസ് റെക്കോർഡ് വരെ താരത്തിന്റെ പേരിൽ ഉണ്ട്. പ്രേം നസീർ ആയിരുന്നു താരത്തിനൊപ്പം ഈ റെക്കോർഡ് പങ്കിട്ടത്. എന്നാൽ പിന്നീട് താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ശേഷം രണ്ടായിരത്തി മൂന്നിൽ പുറത്ത് വന്ന മനസിനക്കരെ എന്ന ചിത്രത്തിലൂടെ താരം തിരികെ എത്തിയിരുന്നു. പിന്നീട് മലയാള സിനിമയിൽ ഷീല സജീവമായി. ഇപ്പോഴും അമ്മ വേഷങ്ങളിലും ഒപ്പം നായികാപ്രാധാന്യമുള്ള വേഷങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ.

ഷീലയുടെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു പരുപാടിയിൽ പങ്കെടുക്കവെയാണ് താരം തന്റെ ബാല്യകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വാക്കുകൾ, 10 വയസുവരെ നല്ല ജീവിതമായിരുന്നു. എന്നാൽ പെട്ടെന്ന് അച്ഛന് പക്ഷാഘാതം വന്നു. ശരീരത്തിന്റെ ഒരു വശം തളർന്നു പോയി. ഇതോടെ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു. റെയിൽവെയിൽ ആയിരുന്നു അദ്ദേഹം. ഇതോടെ ജീവിതം കഷ്ടമായി തുടങ്ങി. അച്ഛന് സുഖമില്ലാതായതോടെ ഞങ്ങൾ കേരളത്തിൽ എത്തി. ചികിത്സയ്ക്ക് വേണ്ടിയിട്ടായിരുന്നു ഇങ്ങോട്ട് കൊണ്ട് വന്നത്. പട്ടിണിയ്ക്ക് സമാനമായിരുന്നു അവസ്ഥ. ജീവിക്കുന്നത് ഒരു വലിയ വീട്ടിൽ ആണെങ്കിലും കഴിക്കാൻ ഒന്നും ഇല്ലായിരുന്നു. ഗോതമ്പ് വേവിച്ചതായിരുന്നു അന്നത്തെ സ്ഥിരം ഭക്ഷണം


അച്ഛന് മാത്രമായിരുന്നു ജോലിയുണ്ടായിരുന്നത്. അമ്മയ്ക്ക് ജോലിയോ വരുമാനമോ ഇല്ലായിരുന്നു. അതും കൂടാതെ അമ്മയെ അച്ഛൻ മരിക്കുന്നത് വരെ ഗർഭിണിയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. നിത്യഗർഭിണിയായിരുന്നു. എന്റെ അമ്മയെ കുറിച്ച് ഓർമിച്ചാൽ എപ്പോഴും ഗർഭിണിയായി നടക്കുന്ന ഒരു രൂപമാണ് ഓർമ വരുക. അച്ഛന് സിനിമ ഇഷ്ടമായിരുന്നില്ല. ചെറുപ്പത്തിൽ ഒരു സിനിമ കാണാനാണ് അദ്ദേഹം കൊണ്ടു പോയത്. വന്നിട്ട് തന്നേയും അമ്മയേയും തല്ലി. അച്ഛൻ മരിച്ചതിന് ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്.

Related posts