ഷീല മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. പ്രേംനസീർ സത്യൻ മധു ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഏറ്റവും കൂടുതൽ ചിത്രത്തിൽ ഒരേ നായകനുമായി അഭിനയിച്ചതിന്റെ പേരിൽ ഗിന്നസ് റെക്കോർഡ് വരെ താരത്തിന്റെ പേരിൽ ഉണ്ട്. പ്രേം നസീർ ആയിരുന്നു താരത്തിനൊപ്പം ഈ റെക്കോർഡ് പങ്കിട്ടത്. എന്നാൽ പിന്നീട് താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ശേഷം രണ്ടായിരത്തി മൂന്നിൽ പുറത്ത് വന്ന മനസിനക്കരെ എന്ന ചിത്രത്തിലൂടെ താരം തിരികെ എത്തിയിരുന്നു. പിന്നീട് മലയാള സിനിമയിൽ ഷീല സജീവമായി. ഇപ്പോഴും അമ്മ വേഷങ്ങളിലും ഒപ്പം നായികാപ്രാധാന്യമുള്ള വേഷങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ.
ഇപ്പോളിതാ നടിയെ സംബന്ധിച്ച് അഭിനയത്തേക്കാൾ വലുത് കുടുംബമാണെന്ന് ഷീല പറയുന്നു. സിനിമാ മേഖലയിൽ നടിമാർ അനുഭവിക്കുന്ന അനീതികളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഷീല ഇത് അഭിപ്രായപ്പെട്ടത്.മറുപടിയായാണ് ഷീലയുടെ പ്രസ്താവന. ഷീലയുടെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന താരങ്ങൾ എത്രയോ വർഷങ്ങൾ എടുത്താണ് ആ പേര് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ, അവർക്കൊപ്പവും അവർക്ക് ശേഷവും എത്ര നടിമാർ വന്നു. അവരെല്ലാം ഓരോ ബ്രേക്ക് എടുക്കുകയാണ് ഉണ്ടായത്.
അതിന് കാരണം പെണ്ണെന്നു പറഞ്ഞാൽ കല്യാണം കഴിക്കണം പ്രസവിക്കണം കുഞ്ഞിനെ നോക്കണം. ഇത്തരത്തിൽ സ്ത്രീകൾക്ക് ശാരീരികമായി തന്നെ ഒരുപാട് ചുമതലകളും വ്യത്യാസങ്ങളും ഉണ്ട്. എന്നാൽ ആണിന് അത്തരം ചുമതലകൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ അവർ തുടർച്ചയായി സിനിമകളെ അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നാൽ സ്ത്രീകൾക്ക് അതിന് പറ്റാതെ വരുമ്പോൾ അവർ ബ്രേക്ക് എടുക്കുന്നു. കുഞ്ഞിനെ നോക്കാനും വളർത്താനും വേണ്ടിയാണ് ഞാനും ബ്രേക്ക് എടുത്തത് ഭർത്താക്കന്മാർ ആ ഉത്തരവാദിത്വത്തിൽ മാറി നിൽക്കുന്നു. അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ല