BY AISWARYA
ബോളിവുഡിനെ പിടിച്ചുലച്ച സംഭവമായിരുന്നു കിംഗ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ്.
ലഹരിമരുന്ന് പാര്‍ട്ടിക്കിടെ എന്‍സിബി നടത്തിയ റെയ്ഡില്‍ ഇവ കൈവശം വെച്ചതിനാണ് താരപുത്രനെ അറസ്റ്റിലെടുക്കുന്നത്. 28 ദിവസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ആര്യന് പുത്തന്‍ സുരക്ഷയൊരുക്കാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാനും കുടുംബവും.
ഷാരൂഖ് ഖാന്റെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി നോക്കുന്ന ആളാണ് ബോഡിഗാര്‍ഡ് ആയ രവി. രവിയെ പോലൊരു ബോര്‍ഡി ഗാര്‍ഡ് ഇനി മകന്‍ ആര്യന്‍ ഖാനും വേണം. എവിടെ ചെന്നാലും മകന് സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഒരു ബോര്‍ഡി ഗാര്‍ഡിനെ നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് ഷാരൂഖും ഗൗരിയും. ആര്യന് വഴി തെറ്റും എന്ന് ഭയക്കുന്നത് കൊണ്ട് മാത്രമല്ല, ഈ കേസിന് ശേഷം പുറത്തിറങ്ങുന്ന താരപുത്രനെ മാധ്യമങ്ങളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു ബോഡി ഗാര്‍ഡ് അത്യാവശ്യമാണത്രെ.
പതിനാല് നിബന്ധനകളോടെയാണ് ആര്യന് ജാമ്യം അനുവദിച്ചിരുന്നത്. പാസ് പോര്‍ട്ട് എന്‍ ഡി പി എസ് കോര്‍ട്ടില്‍ സമര്‍പ്പിയ്ക്കണം. ഇന്ത്യ വിട്ട് പുറത്ത് പോകണമെങ്കില്‍ പ്രത്യേക കോടതിയുടെ അനുവാദവും വേണം. എല്ലാ വെള്ളിയാഴ്ചയും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ (എന്‍ സി ബി) എത്തി ഒപ്പു വയ്ക്കണം എന്നിങ്ങനെയാണ് നിബന്ധനകള്‍.