അവൾ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ പൊട്ടി പൊട്ടി ചിരിച്ചേനെ! വൈറലായി സീരിയൽ താരം ശരണ്യയുടെ അമ്മയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ ശശി. നിരവധി മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ. നായികയായും പ്രതിനായികയായും താരം വേഷമിട്ടിരുന്നു. എന്നാൽ അർബുദത്തിന്റെ പിടിയിൽ അകപ്പെട്ട് താരം കുറച്ചു നാൾ മുൻപാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ശരണ്യ വിടപറഞ്ഞിട്ട് രണ്ട് മാസം പൂർത്തിയാകാനായിട്ടും താരത്തിന്റെ അമ്മ ​ഗീത ഇപ്പോഴും മകളുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചിതയായിട്ടില്ല. ശരണ്യയുടെ നാൽപ്പത്തിയൊന്നാം ചരമ ദിനത്തിൽ സീമ ജി നായർക്ക് മദർ തെരേസ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോളിതാ ആ അവാർഡ് ശരണ്യയുടെ അമ്മക്ക് സമർപ്പിക്കുന്ന വീഡിയോ ആണ് പ്രേക്ഷകരെ വേദനയിലാഴ്ത്തുന്നത്.

അൽപ്പം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും മകളുടെ ഫോട്ടോ നോക്കി സംസാരിക്കുന്ന ദൃശ്യങ്ങൾ ആരുടേയും കണ്ണ് നയിക്കും. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹം വേണം സീമയ്ക്ക് ഇനിയും. എന്റെ മോളെ പോലെ ഇനിയും ഒരുപാട് ആളുകളെ നോക്കേണ്ട കൈകളാണ്. ഒപ്പം ഉണ്ടാകാനാണ്. മോളുടെ ഫോട്ടോ കാണിക്ക് സീമ എന്ന് അമ്മ വീഡിയോയിലൂടെ പറയുന്നുണ്ട്. ആര് വേണം എങ്കിലും എന്തും പറഞ്ഞോട്ടെ, ദൈവം ഉണ്ട്. എന്റെ മോൾ ഉണ്ട്. നന്ദൂട്ടനും ഉണ്ട്. എല്ലാവരുടെയും അനുഗ്രഹം ആണ് ഈ അവാർഡ് സീമയ്ക്ക്.

നോക്ക് മോളെ, നോക്ക് നീ എവിടെയാണ് നോക്കുന്നത്, ക്യാമറയിലാണോ. ചിരിച്ചേ ചിരിച്ചേ പൊട്ടിച്ചിരിക്ക്. ചേച്ചി അവാർഡും വാങ്ങി വന്നിരിക്കുന്നത് കണ്ടില്ലേ, സന്തോഷം കൊണ്ട് കരയുന്നതാണ്. അവൾ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ പൊട്ടി പൊട്ടി ചിരിച്ചേനെ ചേച്ചിയുടെ അവാർഡ് കണ്ടിട്ട്, എന്ന് കരഞ്ഞുകൊണ്ട് ​ഗീത പറയുന്നുണ്ട്. അർബുദത്തോട് പടവെട്ടി വർഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. 2012 ലാണ് ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്.

Related posts