എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ! വിവാഹത്തെ കുറിച്ച് പറഞ്ഞ് ശരണ്യ മോഹൻ!

ശരണ്യാ മോഹൻ ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ്. ശരണ്യ വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും നൃത്തരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും 2015 സെപ്തംബറിലാണ് വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെയാണ് താരം. അഭിനയത്തിൽ നിന്നും മാറിനിന്നത്‌. താരം വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോളിതാ വിഹാഹത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, വീട്ടിൽ എനിക്ക് ആ സമയത്ത് കല്യാണ ആലോചനകൾ എല്ലാം നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് കല്യാണം കഴിക്കുന്ന ആൾ എന്നെ ശരിയ്ക്കും മനസ്സിലാക്കണം എന്ന കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻജിനിയർ ആയിരിക്കണം ഡോക്ടർ ആയിരിക്കണം സിനിമ ഫീൽഡിൽ തന്നെ ഉള്ള ആളായിരിക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. നടിയാണ്, കാണാൻ മോശമില്ല, നർത്തകിയാണ് എന്നതിനൊക്കെ അപ്പുറം എനിക്ക് ചില പോരായ്മകളും ഉണ്ട്. അത് മനസ്സിലാക്കി, ശരണ്യ എന്ന പെൺകുട്ടിയെ തിരിച്ചറിയുന്ന ആളായിരിക്കണം എന്നാണ് ഞാൻ അച്ഛനോട് പറഞ്ഞിരുന്നത്.

കല്യാണ ആലോചനകൾ അങ്ങനെ നടന്ന് കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഞങ്ങൾ പരസ്പരം കണ്ടു. എന്തായി കല്യാണ ആലോചനകൾ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഹാ വീട്ടിൽ ആലോചന നടക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എനിക്കും ആലോചനകൾ തുടങ്ങി എന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് എനിക്ക് മെസേജ് വന്നത്..’എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്ന് ചോദിച്ച് കൊണ്ട്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു എന്റെ മറുപടി. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ്, രണ്ട് ദിവസത്തിന് ശേഷം പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു. അത് കഴിഞ്ഞ് ചെറുക്കന്റെ വീട് കാണാൻ എന്റെ വീട്ടിൽ നിന്നും ആളുകൾ പോയി. വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു. അതിനിടയിൽ പിന്നെ ഞങ്ങൾ രണ്ട് പേരും അധികം സംസാരിച്ചിരുന്നില്ല

Related posts