ആ ചിത്രത്തിലെ പ്രണയരംഗം ചെയ്തപ്പോൾ അമ്മ കണ്ണുരുട്ടി! മനസ്സ് തുറന്ന് ശാന്തികൃഷ്ണ!

ശാന്തി കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. നിദ്ര എന്ന ഭരതന്‍ ചിത്രത്തിലൂടെയാണ് നടി അഭിനയത്തിന് തുടക്കം കുറിച്ചത്. താരം ആദ്യത്തെ സിനിമ ചെയ്തത് തന്റെ 17ാം വയസിലാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയായി വേഷമിട്ടുകൊണ്ട് ശാന്തി കൃഷ്ണ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ താരത്തിന് ഒരുപാട് അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

താരം വളരെ മികച്ച ഒരു നര്‍ത്തകി കൂടിയാണ്. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1984ല്‍ നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1995ല്‍ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു. ഈ ബന്ധം 2016ല്‍ അവസാനിച്ചു. ഇപ്പോള്‍ തന്റെ ആദ്യ ചിത്രമായ നിദ്രയില്‍ അഭിനയിക്കേണ്ടി വന്ന ഒരു പ്രണയ രംഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്.

ഞാന്‍ അങ്ങനെ ഓവര്‍ റൊമാന്‍സ് ഒന്നും സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ എന്റെ ആദ്യ ചിത്രമായ നിദ്രയില്‍ ഒരു സീനുണ്ട്. ഞാനും നടന്‍ വിജയ് മേനോനും കോവളം ബീച്ചില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഓവര്‍ റൊമാന്റിക് ആകുന്ന അവസരത്തില്‍ ഞാന്‍ വിജയ് മേനോന്റെ ബനിയന്റെ ഇടയിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. അത് ആളുകള്‍ നോക്കി നില്‍ക്കെ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പ്രത്യേകിച്ച് അമ്മ മാറി നിന്ന് കണ്ണുരുട്ടുന്നത് കണ്ടപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനിലായി. അത്രത്തോളം റൊമാന്റിക് ആകാന്‍ ഒന്നും എന്നെ കൊണ്ട് കഴിയില്ലെന്ന് അതോടെ മനസ്സിലായി. പിന്നീട് ഒരു സിനിമകളിലും ഓവര്‍ റൊമാന്റിക് ആയി ഞാന്‍ അഭിനയിച്ചിട്ടില്ല എന്നാണ് താരം പറഞ്ഞത്.

Related posts