കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളർത്തി! ശാന്തി കൃഷ്ണ മനസ്സ് തുറക്കുന്നു!

ശാന്തി കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. നിദ്ര എന്ന ഭരതന്‍ ചിത്രത്തിലൂടെയാണ് നടി അഭിനയത്തിന് തുടക്കം കുറിച്ചത്. താരം ആദ്യത്തെ സിനിമ ചെയ്തത് തന്റെ 17ാം വയസിലാണ്. പിന്നീട് നിരവധി വേഷങ്ങൾ ആണ് താരത്തെ തേടി എത്തിയത്. എന്നാൽ താരം ഒരിടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. ശ്രീനാഥുമായുള്ള 13 വർഷത്തെ ദാമ്പത്യം 1995 ലാണ് ശാന്തി കൃഷ്ണ അവസാനിപ്പിച്ചത്.‌ ഫ്ലവേഴ്‌സ് ഒരു കോടിയിലെത്തിയപ്പോൾ തന്‌റെ ഭൂതകാലം ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ.

ഒരുപാട് ആഗ്രഹങ്ങളോടെയാണ് ഞാൻ ശ്രീനാഥിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. എന്നാൽ സ്വപ്‌നം കണ്ടതായിരുന്നില്ല ജീവിത്തിൽ പിന്നീട് നേരിടേണ്ടി വന്നത്. 19ാം വയസിലായിരുന്നു ശ്രീനാഥിന്‌റെ കയ്യും പിടിച്ച് മുംബൈയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നത്. ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്‌നമായിരുന്നു. ബ്രഹ്‌മണനല്ലാത്ത ആളാണെങ്കിൽ കൂടിയും അതേ രീതിയിൽ തന്നെ ഞങ്ങൾ വിവാഹിതരായി. വീട്ടുകാരുടെ എതിർപ്പിലും ശ്രീനാഥിന്റെ കാര്യത്തിൽ ഉറച്ച് തന്നെ നിന്നു. ഇതുപോലെ തന്നെയായിരുന്നു പ്രണയത്തിന്റെ കാര്യത്തിലും. മുംബൈയിൽ നിന്ന് നാട്ടിലേയ്ക്കുളള മാറ്റം തനിക്ക് പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റി. അഭിനേത്രിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ കുടുംബിനിയായി മാറുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് മുണ്ടും ഉടുത്ത അമ്പലത്തിൽ പോവുക, എന്നിങ്ങനെ ഏകദേശം സിനിമയിൽ കാണുന്നത് പോലെയായിരുന്നു ജീവിതം. വളരെ നല്ല രീതിയിലായിരുന്നു ജീവിതം മുന്നോട്ട് പോയത്. എന്നാൽ ഞങ്ങൾ തിരുവനന്തപുരത്തേയ്ക്ക് എത്തിയതോടെ ജീവിതം ആകെ മാറി.

19ാം വയസിലായിരുന്നു വിവാഹം.12 വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടയ്ക്ക് വേദനപ്പിക്കുന്ന പല സംഭവങ്ങളും ഞങ്ങൾക്കിടയിലുണ്ടായി, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ രണ്ട് പേരേയും ആ സമയത്ത് വല്ലാതെ തളർത്തിയിരുന്നു. ഡിപ്രഷനിലേയ്ക്ക് ചെന്ന് വീഴുകയായിരുന്നു, ഡിവോഴ്‌സിന് ശേഷം പിന്നീട് ശ്രീനാഥിനെ കാണാനോ സൗഹൃദം തുടരാനോ ശ്രമിച്ചിട്ടില്ല. രണ്ടാം വിവാഹത്തിൽ എല്ലാം അറിഞ്ഞു കൊണ്ടാണ് അയാൾ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാം കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ അവിടെ വില്ലനായത് ഈഗോയും തെറ്റിദ്ധാരണയുമായിരുന്നു. 18 വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു അത്. രണ്ട് കുഞ്ഞുങ്ങളെ തനിക്ക് നൽകി. ഇപ്പോൾ അദ്ദേഹം വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു

Related posts