ഒരാൾ എന്നെ പിന്നിൽ വന്ന് പിടിച്ചു. ഞാൻ ഒറ്റ ചവിട്ടു വെച്ച് കൊടുത്തു എന്റെ പാട്ടിന് ഇറങ്ങി പോന്നു! ശാന്തകുമാരി പറഞ്ഞത് കേട്ടോ!

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തകുമാരി. ഇതിനോടകം 250 ലേറെ ചിത്രങ്ങളിൽ അമ്മയായും സഹനടിയായുമൊക്കെ താരം അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ അമ്മ വേഷങ്ങൾ ഏറ്റവും കൂടുതൽ ചെയ്ത ശാന്തകുമാരിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു എന്ന് ഇന്ന് പലർക്കും അറിയില്ല. ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെയാണ് ശാന്തകുമാരിയുടെ സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. അതേ വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും അവർ സ്വന്തമാക്കി. എന്തുകൊണ്ടാണ് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി പോയതെന്ന ചോദ്യത്തിന് ഒരു ഓൺലൈൻ മാധ്യമത്തിന് മറുപടി പറഞ്ഞിരിക്കു കയാണ് ശാന്തകുമാരി.

സഞ്ചാരി, ലോറി എന്നീ ചിത്രങ്ങളിൽ ശാന്തകുമാരി നായികയായിട്ടാണ് അഭിനയിക്കുന്നത്. പാലാട്ട് കുഞ്ഞിക്കണ്ണനിൽ രതീഷിന്റെ നായികയായിരുന്നു. അതിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ രതീഷ് വന്ന് കെട്ടിപ്പിടിക്കുന്ന രംഗമുണ്ട്. എന്നെ അങ്ങനെ പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ശാന്തകുമാരി അന്ന് കരഞ്ഞു. അന്ന് മുതൽ ഞാൻ അമ്മയായി. ചില സിനിമകളിൽ നിന്ന് മനപൂർവ്വം ഒഴിഞ്ഞു മാറി. സരിതയുടെ അമ്മയായി അഭിനയിക്കുമ്പോൾ അവർ എന്നോട് പറഞ്ഞിട്ടില്ല അതിൽ റേപ്പ് സീനുണ്ടെന്ന്. ടേക്ക് പോയപ്പോൾ ഒരാൾ എന്നെ പിന്നിൽ വന്ന് പിടിച്ചു. ഞാൻ ഒറ്റ ചവിട്ടു വെച്ച് കൊടുത്തു എന്റെ പാട്ടിന് ഇറങ്ങി പോന്നു. അന്ന് അഭിനയിച്ചത് സി ഐ പോളായിരുന്നു. രാത്രിയായപ്പോൾ ഞാൻ ഈ സിനിമയിൽ അഭിനയിക്കില്ല എന്ന് എഴുതി വച്ചിട്ട് അവിടെ നിന്ന് ഇറങ്ങി പോന്നു. ശാന്തകുമാരി പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

2018 ന്റെ പ്രമോഷനെത്തിയപ്പോൾ ശാന്തകുമാരി പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. നടൻ ടൊവിനോ സെറ്റിൽ വച്ച് തനിക്കു നൽകിയ ബഹുമാനത്തെ കുറിച്ചായിരുന്നു ശാന്തകുമാരി പറഞ്ഞത്. ഇത്രവർഷങ്ങളായി അഭിനയിച്ചിട്ടും ഒരാളു പോലും ശാന്തകുമാരിയുടെ കൂടെ അഭിനയിച്ചു എന്നു പറഞ്ഞിട്ടില്ല. അവരൊക്കെ നല്ല ഉയരത്തിലുള്ള ആളുകളെ നോക്കിയേ പറയാറുള്ളൂ. പക്ഷേ ടൊവിനോ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ സന്തോഷമാണോ സങ്കടമാണോ എന്നെനിക്കറിയില്ല. ആ കുട്ടിക്ക് കൊടുക്കാൻ ഒന്നും എന്റെയടുത്തില്ല. നല്ലതു വരട്ടെ, ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ, നല്ല നല്ല അവസരങ്ങൾ വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ശാന്തകുമാരി പറഞ്ഞു

Related posts