ശാന്ത ബാലു ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമാകും.വാരിയര്‍ ആജി എന്നാണ് ശാന്ത ബാലു പവാര്‍ അറിയപ്പെടുന്നത് തന്നെ. ഇന്‍റര്‍നെറ്റ് ലോകം ഒന്നടങ്കം മുത്തശ്ശിയുടെ ലാത്തിയും കത്തിയും ഉപയോഗിച്ച് ആയോധനകലയിലുള്ള കഴിവ് കണ്ട് കയ്യടിച്ചിരുന്നു. ശാന്ത ബാലു പവാര്‍ ഒരു 85കാരി ഒരു ലാത്തി-കത്തി ആര്‍ട്ടിസ്റ്റാണ് . ആയോധനകലയുടെ ലോകത്തേക്ക് എട്ടാമത്തെ വയസിലാണ് ശാന്ത ചുവട് വയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ഡോംബാരി നൊമാഡിക് ഗോത്രത്തില്‍ പെടുന്നയാളാണ് ശാന്ത . തെരുവില്‍ ആയോധനകലയിലെ പ്രകടനം കാഴ്ച വയ്ക്കുന്നത് ജീവിക്കാൻ വേണ്ടിയായിരുന്നു. ശാന്ത ബാലു പവാറിന്‍റെ പ്രകടനം ത്രിദേവ്, സീത ഔര്‍ ഗീത എന്നീ സിനിമകളിലും കാണാന്‍ സാധിക്കും. മറാത്തി ആക്ടറായ ഐശ്വര്യ കാലേ 2020ല്‍ ശാന്തയുടെ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ പ്രായത്തിലും ശാന്ത ലാത്തി-കത്തി പ്രകടനം അവസാനിപ്പിക്കാനോ പ്രായമായി എന്ന കാരണത്താൽ ഒരിടത്തിരിക്കാനോ തയ്യാറല്ല. ശാന്ത ഈ കലയെ തന്‍റെ അഭിമാനമായിട്ടാണ് കാണുന്നത്. ശാന്ത തന്റെ ലാത്തി-കത്തി പ്രകടനങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി നടത്തിയിട്ടുണ്ട്. മോശം പ്രകടനമായിരുന്നുവെന്ന് ഇതുവരെ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് ശാന്ത പറയുന്നു . കൂടാതെ ഒരുപാട് പേരാണ് പ്രകടനം ഗംഭീരമാണ് എന്ന് ശാന്തയോട് പറയുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളത്. തനിക്കും കുടുംബത്തിനും ജീവിക്കുന്നതിനായി പൂനെ തെരുവുകളിൽ ലോക്ക്ഡൗൺ സമയത്ത് ആയോധനകല അവതരിപ്പിക്കുന്ന ശാന്തയുടെ ഒരു വീഡിയോ വൈറലായിരുന്നു. സോനു സൂദ്, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി താരങ്ങൾ അവരുടെ കഴിവുകളെ അഭിനന്ദിച്ചിരുന്നു. സോനു സൂദ് പിന്നീട് ശാന്ത ബാലു പവാറിനെ പൂനെയിൽ ഒരു ആയോധന കല പരിശീലിപ്പിക്കുന്ന സ്കൂൾ തുടങ്ങാൻ സഹായിച്ചിരുന്നു.
പ്രായമായി എന്ന കാരണത്താൽ നേരത്തെ വിശ്രമജീവിതത്തിലേക്ക് കടക്കുകയും കഴിവുകളുണ്ടായിട്ടും അത് പുറത്തെടുക്കാനാവാതെ വരുന്നവർക്കും ഉത്തമ മാതൃകയാക്കാൻ പറ്റിയ ആളാണ് ശാന്ത ബാലു പവാർ. ഇവരുടെ ജീവിതം, ഇഷ്ടങ്ങൾ എങ്ങനെയൊക്കെയാണ് നമ്മെ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനും പ്രായം ഒന്നിനും തടസമല്ലെന്നതിനും ഉദാഹരണമാണ്.