രാഷ്ട്രീയവും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും മാറ്റിവെക്കുക. ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്.! വൈറലായി ഷെയിൻ നിഗത്തിന്റെ പോസ്റ്റ്.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഷെയ്ന്‍ നിഗം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ ഷെയ്‌നിന് സാധിച്ചിട്ടുണ്ട്. മുൻ സിനിമാതാരം കലാഭവൻ അഭിയുടെ മകനാണ് ഷെയ്ന്‍. കോവിഡ് പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ ഷെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. മനുഷ്വത്വം എന്ന വാക്കിന്റെ അർത്ഥം എന്നും ഓര്‍ക്കപ്പെടുന്നതാണ് കോവിഡ് കാലമെന്നാണ് താരം പറയുന്നത്. അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രായമുള്ളവര്‍ രോഗമുള്ളവര്‍ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലര്‍ക്കുമിടയില്‍. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ നമ്മള്‍ക്കിടയിലെ ചെറുപ്പക്കാരുടെ ചെറുപ്പക്കാരികളുടെ മരണ സംഖ്യ വര്‍ദ്ധനവ് മനസ്സിലാകും. അതിനാല്‍ മിഥ്യാ ധാരണകള്‍ മാറ്റിവെച്ചു. അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും മാറ്റിവെക്കുക. ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്.

Yes, I am in love: Shane Nigam

മനുഷ്വത്വം എന്ന വാക്കിന്റെ അര്‍ഥം എന്നും ഓര്‍ക്കപ്പെടുന്ന കാലമാണ്… മതവും ആശയവും അല്ല സഹജീവി സ്‌നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം. ഡബിള്‍ മാസ്‌ക്ക് ശീലമാക്കുക, ഹാന്‍ഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാല്‍ സാനിട്ടൈസര്‍ ഉപയോഗിക്കുക, പറ്റിയാല്‍ ഒരു കുളി പാസ്സാക്കുക. നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തില്‍ ജീവിച്ചു തീര്‍ക്കണ്ടതാണ്, വീണ്ടും കാണേണ്ടവരാണ് എന്നാണു താരം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

 

 

 

Related posts