ഹനാന്റെ പ്രണയാഭ്യർത്ഥനയെക്കുറിച്ച് മനസ്സ് തുറന്ന് ഷെയിൻ നിഗം!

ഷെയ്ന്‍ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനാണ് ഷെയ്ന്‍. ഷെയ്ന്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഞൊടിയിടയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറല്‍ ആകാറുമുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൈ വച്ച് വിജയം നേടിയ ഷെയ്ന്‍ ഇപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്.

ബര്‍മുഡയാണ് ഷെയ്‌ന്റെ പുതിയ ചിത്രം. വിവാദങ്ങളെക്കുറിച്ചും, സിനിമകളെക്കുറിച്ചും, സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പ്രൊപ്പോസലുകളെക്കുറിച്ചും ഷെയ്ന്‍ സംസാരിക്കുന്നു. നമ്മള്‍ എന്ത് ചെയ്യുമ്പോഴും ഒരാള്‍ എല്ലാം കാണുന്നുണ്ട്. ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രമെ കഴിയു. എന്റെ ഉദ്ദേശം എന്താണെന്ന് അറിയാന്‍ സാധിക്കില്ല. ദൈവം ഹൃദയത്തിലേക്കാണ് നോക്കുന്നത്. ഞാന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ തനിക്ക് പേടിയുമില്ലെന്ന് ഷെയ്ന്‍ പറയുന്നു.

വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. വിവാദങ്ങള്‍ ഉണ്ടായത് കൊണ്ടല്ല വിഷമം തോന്നുന്നത്. മറിച്ച് നമ്മള്‍ കടന്ന് പോകുന്ന സാഹചര്യം മറഞ്ഞ് മനസ്സിലാക്കുവാന്‍ കഴിയാത്ത ഒരു സാഹച്യത്തിലൂടെയാണ്. ഞാന്‍ എത്ര തവണ അത് പറഞ്ഞാലും നിങ്ങള്‍ക്കത് മനസ്സിലാകണമെന്നില്ല. എന്നാല്‍ അനുഭവത്തില്‍ വന്നാല്‍ അത് മനസ്സിലാകുമെന്ന് ഷെയ്ന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല. എല്ലാരും സുഖമാണോ എന്നാണ് ചോദിക്കുക. മറ്റൊന്നും താന്‍ കണ്ടിട്ടില്ലെന്നും ഷെയ്ന്‍ പറയുന്നു. ഹനാന്‍ ഷെയ്‌നെക്കുറിച്ച് പറഞ്ഞകാര്യങ്ങള്‍ കേട്ടിരുന്നോ എന്ന ചോദ്യത്തിന്. ഹനാനെക്കുറിച്ച് അറിയില്ലെന്നും എന്ത് സംഭവമാണെന്ന് അറിഞ്ഞിട്ടില്ലെന്നും. എന്താണ് സംഭവമെന്ന് നോക്കട്ടെയെന്നും ഷെയ്ന്‍ പ്രതികരിച്ചു.

Related posts