ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ! ഷെയ്ൻ നിഗം പറയുന്നു!

ഷെയ്ന്‍ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനാണ് ഷെയ്ന്‍. ഷെയ്ന്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് . ഞൊടിയിടയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറല്‍ ആകാറുമുണ്ട്. മാത്രമല്ല ഷെയ്ൻ ഗൗരവകരമായ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണെന്ന് പറയുകയാണ് ഷെയ്ൻ നിഗം. അടിസ്ഥാനപരമായി സ്‌നേഹം കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ൻ പറഞ്ഞു.

ഉമ്മ സുനിലയെ കുറിച്ചും ഷെയ്ൻ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഉമ്മച്ചിയുടെ കൂടെ താനും വളര്‍ന്നതായും ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഷെയ്ൻ പറഞ്ഞു. ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി. ഉമ്മച്ചിയുടെ കണ്ണില്‍ ഇനിയും ഞാന്‍ നന്നാവാനുണ്ട്. ഉമ്മച്ചി കുറച്ചുകൂടി നല്ല കുട്ടിയെയാണ് മനസ്സില്‍ കാണുന്നത്. എന്റെ കൂടെ ഉമ്മച്ചി ഇവോള്‍വ് ചെയ്തുവരികയാണ്. ഉമ്മച്ചി കാണുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കും. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണ്’, ഷെയ്ൻ പറഞ്ഞു.

ഉല്ലാസം ആണ് ഷെയ്ൻ നിഗത്തിന്റേതായി ഒടുവിലായി പുറത്തെത്താനുള്ള ചിത്രം. ജൂലൈ ഒന്ന് സിനിമ തിയേറ്ററുകളില്‍ എത്തും. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജീവന്‍ ജോജോയാണ്. അജു വര്‍ഗീസ്, ദീപക് പറമ്‌ബോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related posts