ഇനി ഞാൻ അങ്ങനെയുള്ള സിനിമകൾ ചെയ്യില്ല! ഷെയ്ൻ നിഗം പറയുന്നു!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷെയിൻ നിഗം. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ഷെയ്ൻ സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായാണ് ചിത്രത്തിൽ താരം എത്തിയത്. കുമ്പളങ്ങി നെറ്റ്‌സ് ഇഷ്‌ക് ഭൂതകാലം തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങൾ താരത്തെ ജനപ്രിയനാക്കി. മണ്മറഞ്ഞ താരം അഭിയുടെ മകനാണ് ഷെയിൻ. താരം നായകനായി എത്തുന്ന ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ഇനി ഡാർക്ക് റോളുകൾ ചെയ്യാൻ താൽപര്യമില്ല എന്ന് പറയുകയാണ് ഷെയ്ൻ ഇപ്പോൾ.

കൂടുതൽ സീരിയസ് റോളുകൾ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോൾ ചെയ്തപ്പോൾ ഏതായിരുന്നു കംഫർട്ട് എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനാണ് ഷെയിൻ മറുപടി പറഞ്ഞത്. ഇപ്പോൾ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ് ആയ, സ്ട്രോങ് ആയ പോയിന്റ് പറയാൻ വേണ്ടി മാത്രമേ ഇനി ഡാർക്ക് റോളുകൾ ചെയ്യുള്ളു. അല്ലാതെ ഫീൽ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാൻ ആണ് താൽപര്യം. അല്ലാതെ ഡാർക്ക് സിനിമകൾ ചെയ്യാൻ താൽപര്യമില്ല ഷെയിൻ പറയുന്നു. അടുത്തിടെ പ്രഖ്യപിക്കപ്പെട്ട പ്രിയദർശൻ-ഷെയിൻ ചിത്രം ഈ വർഷം തന്നെയുണ്ടാകുമെന്നും ഷെയിൻ കൂട്ടിചേർക്കുന്നുണ്ട്. നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീൺ ബാലകൃഷ്ണനാണ് ഉല്ലാസത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഷെയ്ൻ നിഗത്തെ കൂടാതെ അജു വർഗീസ്, ദീപക് പറമ്പോൾ, രഞ്ജി പണിക്കർ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് അപരിചതർ തമ്മിൽ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. ഷെയ്ൻ നിഗം നായകനായി ഏറ്റവും ഒടുവിൽ തീയറ്ററിൽ റീലീസ് ചെയ്ത ചിത്രം വെയിലാണ്.

Related posts