ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന്‍ ആണ്! ഷെയ്ൻ പറയുന്നു!

ഷെയ്ന്‍ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നായകനായും സഹനടനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഷെയ്ന്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് . ഞൊടിയിടയില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റും വൈറല്‍ ആകാറുമുണ്ട്. മാത്രമല്ല ഷെയ്ൻ ഗൗരവകരമായ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അഭിയുടെ മകനാണ് ഷെയ്ന്‍.

ഏറ്റവും ഒടുവിലായി വെയില്‍ എന്ന ചിത്രമാണ് ഷെയ്‌ന്റേതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ ഉമ്മയെ കുറിച്ച് ഷെയ്ന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുതിയ സിനിമയായ വെയിലിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് താരം മനസ് തുറന്നത്. ഉമ്മ സുനില തനിക്ക് വലിയ പിന്തുണയാണ്. ജീവിതത്തില്‍ മാത്രമല്ല കരിയറിലും ഉമ്മയുടെ പിന്തുണ വളരെ വലുതാണ്. താനും ഉമ്മയും ഏതാണ്ട് ഒരുമിച്ച് വളര്‍ന്നത് പോലെയാണ്. താന്‍ ജനിക്കുമ്പോള്‍ ഉമ്മയ്ക്ക് 21 വയസായിരുന്നു പ്രായം. അതിനാല്‍ തങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്.

എനിക്ക് തോന്നുന്നു, ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന്‍ ആണ്. ഉമ്മച്ചിയുടെ 21ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്. ആ പ്രായത്തിലേ അമ്മയായിക്കഴിഞ്ഞപ്പോള്‍, പിന്നെ എന്നോടൊപ്പം വളരുക എന്നത് രണ്ടാമത്തെ ഒരു പ്രോസസ് ആണ്. പ്രത്യേകിച്ച് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് ഞാന്‍ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ ഉമ്മച്ചി മാറിയിട്ടുണ്ട്” എന്നാണമ് ഉമ്മയെക്കുറിച്ച് ഷെയ്ന്‍ പറയുന്നത്. താനും ഉമ്മയും ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതും മനസിലാക്കുന്നതെന്നും നാളിതുവരെയുള്ള ഉമ്മയുടെ ജീവിതാനുഭവങ്ങള്‍ തനിക്ക് വഴികാട്ടിയാണെന്നും ഷെയ്ന്‍ പറയുന്നു. അത് തന്നെ ഒരുപാട് കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഉമ്മ തന്നെ വഴക്കൊന്നും പറയാറില്ലെന്നും ഷെയ്ന്‍ പറയുന്നു.

Related posts