അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചുവോ! കിടിലൻ മറുപടിയുമായി ഷെയിൻ നിഗം!

ഷെയ്ന്‍ നിഗം മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. അന്നയും റസ്സൂലും എന്ന ചിത്രത്തിൽ ഷെയിൻ ചെയ്ത വേഷം ശ്രദ്ധ നേടിയിരുന്നു. കുമ്പളങ്ങി നെറ്റ്‌സ് ഇഷ്‌ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന ചിത്രത്തിലൂടെ അതി ഗംഭീര മടങ്ങിവരവാണ് താരം നടത്തിയിരിക്കുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്‌നൊപ്പം രേവതിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവില്‍ കഴിഞ്ഞ ദിവസമാണ് ചിത്രമെത്തിയത്.

ചിത്രത്തിലെ പ്രകടനത്തിന് ഷെയ്‌നെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. അതേസമയം വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഫണ്ടായ വിവാദങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്നുണ്ടായ പ്രശ്‌നങ്ങളോട് തന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷെയ്ന്‍.

അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചുവോ എന്നായിരുന്നു ഷെയ്നോടുള്ള ചോദ്യം. ‘ഷെയ്ന്‍ ഇപ്പോള്‍ കുഴപ്പമില്ലാത്ത ഒരു സ്പേസിലെത്തി’ എന്ന് പറയാനാകുമോയെന്നും ചോദ്യത്തിലുണ്ടായിരുന്നു. തീര്‍ച്ചയായും താന്‍ മുന്‍പത്തേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് തന്നെ പറയാമെന്നായിരുന്നു ഇതിനോട് ഷെയ്നിന്റെ മറുപടി. ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല.

Related posts