കറന്റ് പോയാല്‍ ശരിയാക്കാന്‍ വിളിക്കുമ്പോള്‍ അത് കൂടെ അറിയിക്കണമെന്നു ഷൈൻ നിഗം.

ഷെയ്ന്‍ നിഗം മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് . യുവ നായകന്മാരില്‍ ശ്രദ്ധേയനായ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഷെയ്ന്‍ സോഷ്യല്‍ മീഡിയകളിലും ഏറെ ശ്രദ്ധേയനാണ്. താരം ഉപകാരപ്രദമായ പല പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്. ഷെയ്ന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പും ശ്രദ്ധേയമാണ്. നടന്‍ കെ എസ് ഇ ബി ജീവിനക്കാര്‍ക്കായി ഒരു അഭ്യര്‍ത്ഥനയുമായാണ് എത്തിയിരിക്കുന്നത്. നിരന്തരമായ മഴയും കാറ്റുമാണ് ഈ ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ പല സെക്ഷനിലേയും ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളില്‍ പോലും പോകാതെ ജോലി ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. അതിനാല്‍ തന്നെ ജനങ്ങള്‍ വീടുകളില്‍ കൊവിഡ് ഉണ്ടെങ്കില്‍ കറന്റ് പോയാല്‍ ശരിയാക്കാന്‍ വിളിക്കുമ്പോള്‍ അത് കൂടെ അറിയിക്കണമെന്ന് നടന്‍ പറയുന്നു. പലരും ഈ വിവരം ജീവനക്കാരില്‍ നിന്ന് മറച്ചുവെക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തികള്‍ ജനങ്ങളില്‍ നിന്നുണ്ടാകരുത് ഷെയ്ന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഷെയ്ന്‍ നിഗം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം; കെ എസ് ഇ ബി ജീവനക്കാരുടെ ഒരു പ്രത്യേക അപേക്ഷ.ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാര്‍ വീട്ടില്‍ പോലും പോകാതെ ജോലി ചെയ്യുന്നു. നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കില്‍ അവിടെ കറന്റ് പോയാല്‍ ശരിയാക്കുന്നതിന് ഓഫീസില്‍ വിളിച്ചറിയിക്കുമ്‌ബോള്‍ അക്കാര്യം കൂടി അറിയിക്കുക, ഓഫീസില്‍ നിന്ന് പി.പി.ഇ കിറ്റും മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറന്റ് ശരിയാക്കിത്തരും.

ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാല്‍ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി. ദയവായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാവരുത് എന്നഭ്യര്‍ത്ഥിക്കുന്നു. ‘ഞങ്ങള്‍ക്കും കുടുംബമുണ്ട് ‘ ഉറപ്പ് തരുന്നു കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറന്റ് ഞങ്ങള്‍ ശരിയാക്കിത്തരും.

Related posts