ഷാനു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും മെല്ലാമെത്തി കുടുംബ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഷാനവാസ്. സീതയിലെ ഇന്ദ്രനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്. മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പരയിൽ നിന്നും പിന്മാറിയെന്ന് ആരാധകരെ അറിയിക്കുകയാണ് താരം. മേഘ്ന വിൻസന്റായിരുന്നു നായിക. പൊന്നമ്മ ബാബുവും സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ പരമ്പരയിലെ ഡികെ എന്ന കഥാപാത്രത്തെ താൻ ഇനി അവതരിപ്പിക്കില്ലെന്ന് ഷാനവാസ് അറിയിച്ചിരിക്കുന്നത്.
കുറിപ്പിങ്ങനെ, ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു…. കൊടുത്ത വാക്കിന് വില കൽപ്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടുവെന്ന് വരാം. എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം. എന്നിൽ വിശ്വാസം അർപ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച സീ കേരളം ചാനലിന് 100 ൽ101 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചാരുതാർഥ്യത്തോടും കൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു.
ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവർത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു. ഹിറ്റ്ലറിന്റെ പ്രേക്ഷകർ ഇതുവരെ എനിക്കും ഡികെ എന്ന കഥാപാത്രത്തിനും തന്ന സ്നേഹവും സപ്പോർട്ടും പുതിയ ഡികെയ്ക്കും മിസിസ് ഹിറ്റ്ലറിനും കൊടുക്കണം.പുതിയ ഡികെയ്ക്കും മിസിസ് ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവർ നിരന്തരം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങൾ ഉടൻ നിങ്ങളുടെ മുന്നിൽ വരും. അടുത്ത ആഴ്ച്ച തുടങ്ങുന്ന ഷൂട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങൾ വരും… എല്ലാവർക്കും നന്ദി…