നടൻ ഷാനവാസ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഷാനു എന്നാണ് ആരാധകർക്ക് ഇടയിൽ താരം അറിയപ്പെടുന്നത്. ഷാനവാസ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായുമെല്ലാമെത്തി മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ്.സീതയിലെ ഇന്ദ്രനായി അഭിനയിക്കവേ പെട്ടെന്നാണ് പരമ്പരയിൽ നിന്നും ഷാനവാസ് അപ്രത്യക്ഷനാകുന്നത്. സ്പീഡ് ട്രാക്ക് എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. പിന്നീട് നായകനായി ലസാഗു എന്ന ചിത്രത്തിൽ വേഷമിട്ടു. ഇപ്പോൾ ജനശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ഒരു ചിത്രമാണ്.
ഓണാഘോഷത്തിന്റെ ഭാഗമായാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയിലെ വാപ്പയുടെയും മകന്റെയും ലുക്ക് തന്നെയാണ് ആദ്യത്തെ ആകർഷണം. കിടു ലുക്ക്, സൂപ്പർ എന്നൊക്കെ പറയുന്നതിന് ഇടയിൽ, കൂടെ നിൽക്കുന്ന പയ്യനാരാ എന്ന് ചോദിക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്. കുടുംബത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിടാത്തതിനെക്കുറിച്ച് താരം അടുത്തിടെ പറഞ്ഞതിങ്ങനെ, ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്.
എന്റെ കുടുംബത്തെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിലോ മറ്റിടങ്ങളിലോ കൊണ്ടിട്ട് പബ്ലിസിറ്റി ആക്കാൻ എനിക്ക് താൽപര്യമില്ല. അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. ഞാൻ ഡിവോഴ്‌സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരെ മഞ്ചേരിയിൽ വന്നാൽ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാൽ ഷാനവാസിന്റെ വീട് കാണിച്ച് തരും. ഞാൻ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്ന് ഷാനവാസ് പറയുന്നു.