സ്വാസികയുമൊപ്പമുള്ള ചുംബന രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നു! പ്രേക്ഷരുടെ പ്രിയപ്പെട്ട ഇന്ദ്രൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും. പരമ്പരയിലെ ഷാനവാസിന്റേയും സ്വാസികയുടേയും ജോഡിയും വൻ ഹിറ്റായി മാറി. ഇന്നും ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ രസകരമായൊരു വസ്തുത പരമ്പരയിൽ സ്വാസികയുമൊപ്പമുള്ള ചുംബന രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നുവെന്നാണ് ഷാനവാസ് പറയുന്നത്.

മലപ്പുറത്തെ വളരെ ഓർത്തഡോക്സ് ആയ മുസ്ലിം കുടുംബത്തിൽ ജനിച്ച എനിക്ക് അഭിനയം ആണെങ്കിൽകൂടിയും പല രംഗങ്ങളോടും മാനസികമായ വിയോജിപ്പ് തോന്നിയിരുന്നു. പ്രേക്ഷകർ സീതയിലെ റൊമാൻസിനെ നെഞ്ചിലേറ്റിയപ്പോഴും ഞാൻ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

ഇതിന്റെ പേരിൽ താനും നായിക സാസ്വികയുമായി വഴക്കുണ്ടായിട്ടുണ്ട്. ഒരു പെൺകുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്നമന്നൊയിരുന്നു സ്വാസിക ചോദിച്ചിരുന്നത്. റൊമാന്റിക് സീനുകൾ ഒന്നും ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ വളരെ ഗൗരവക്കാരനായ കഥാപാത്രങ്ങൾ മാത്രം ചെയ്യാനാണ് അന്ന് ആഗ്രഹിച്ചത്. സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു ഷാനവാസ് മിസിസ് ഹിറ്റ്‌ലറിൽ നിന്നും പിന്മാറുന്നത്. ഇതേക്കുറിച്ച് സംവിധായകനായുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് ഹിറ്റ്ലറുടെ ഷൂട്ടിന് ഒരു മാസത്തിൽ 20 ദിവസങ്ങളാണ് നമുക്ക് ആവശ്യമായത്, ഇത് കഴിഞ്ഞുള്ള 10 ദിവസത്തിൽ ഷാനുവിന് ചെയ്യാൻ പറ്റുമെങ്കിൽ ഉറപ്പായും ചെയ്തോളൂ എന്നായിരുന്നു.

Related posts