സീതയിലെ ആദ്യരാത്രി സീൻ കണ്ടിട്ട് ഭാര്യ പറഞ്ഞത് ഇങ്ങനെ! പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും.

മാർച്ച് 27 മുതൽ സീത പരമ്പരയുടെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തും. സീതയുടെ വിശേഷങ്ങളും രണ്ടാം വരവിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഷാനവാസും സ്വാസികയും ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കെത്തിയിരുന്നു. സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ മെസേജ് ചെയ്തതിനെക്കുറിച്ച് ഷാനവാസ് പറയുന്നതിങ്ങനെ. ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വൻസ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടിൽ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപിൽ വോയ്‌സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്.

ഉപ്പ ഗൾഫിലായിരുന്നു. അവിടെ വെച്ചായിരുന്നു മരിച്ചത്. അന്നത്തെക്കാലത്ത് ബോഡി ഇങ്ങോട്ട് കൊണ്ടുവരാൻ കുറേ ശ്രമിച്ചു. നടന്നില്ല. എട്ടൊൻപത് ദിവസമായപ്പോൾ അവിടത്തെ തന്നെ ഖബറടക്കി. ഉപ്പ മരിച്ച ശേഷം കുടുംബനാഥന്റെ റോൾ ഏറ്റെടുക്കേണ്ടി വന്നു. ഓട്ടോറിക്ഷ ഓടിക്കുന്നത് മാത്രമല്ല കൂലിപ്പണിക്കും വയറിംഗിന്റെ പണിക്കുമെല്ലാം പോയിട്ടുണ്ട്. കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞങ്ങളെയൊന്നും ക്ഷണിച്ചില്ലല്ലോയെന്നൊക്കെയാണ് ആൾക്കാർ ചോദിക്കുന്നത്. ഇന്ദ്രൻ ഭർത്താവ് വന്നില്ലേയെന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്.

Related posts