സീതയും ഇന്ദ്രനും വീണ്ടും! ആരാധകരെ ആവേശത്തിൽ ആക്കി ഷാനവാസിന്റെ പോസ്റ്റ്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും. ആ കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്. മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പരയിൽ നിന്നും പിന്മാറിയത് അടുത്തിടെയാണ്.

സീതയുടെ രണ്ടാം ഭാഗം വരുന്നു എന്ന് വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ സീരിയലിന്റെ ഷൂട്ടിങ് തുടങ്ങി എന്നതാണ് പുതിയ വിശേഷം. ആ സന്തോഷ വാർത്ത പങ്കുവച്ച് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ എത്തി. ഇന്ദ്രന്റെ ഗെറ്റപ്പിൽ ഷാനവാസും സീതയുടെ ഗെറ്റപ്പിൽ സ്വാസികയും നിൽക്കുന്ന ലൊക്കേഷൻ സെൽഫിയ്ക്ക് ഒപ്പമാണ് ഷാനവാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘ഞങ്ങൾ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഷാനവാസ് കുറിച്ചത്.

എന്നാൽ സീ കേരളം ചാനലിൽ വലിയ വിജയം നേടി മുന്നോട്ട് പോകുന്ന പരമ്പരയാണ് മിസ്സിസ് ഹിറ്റ്ലർ. പരമ്പരയിൽ പ്രധാന കഥാപാത്രമായ ഡി കെ എന്ന കഥാപാത്രമായി എത്തിയിരുന്നത് ഷാനവാസ് ആയിരുന്നു. മേഘ്ന പൊന്നമ്മ ബാബു തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഷാനവാസ് ഈ പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന് അറിയിച്ചത്. ഇത് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവർ നിരന്തരം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങൾ ഉടൻ നിങ്ങളുടെ മുന്നിൽ വരും എന്നും തന്റെ പിന്മാറ്റ സമയത്ത് പങ്കുവച്ച കുറിപ്പിൽ താരം പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Shanavas Shanu (@shanavasactor)

Related posts