അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല! മനസ്സ് തുറന്ന് ഷംന കാസീം!

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസീം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോളിതാ, ഒരു സിനിമയില്‍ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാന്‍ ഉണ്ടായ കാരണവും വ്യക്തമാക്കുകയാണ് ഷംന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഷംനയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു വലിയ പ്രോജക്ടില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, അതില്‍ ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കേണ്ടത് കാരണം താന്‍ ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്.

അതൊരു വലിയ ഓഫര്‍ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും . ആദ്യമൊക്കെ ഡാന്‍സിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോള്‍ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാല്‍ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ് എന്നും താരം പറയുന്നു.

Related posts