തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസീം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോഴിതാ ഷംന കാസിം അമ്മയായി. വിദേശത്തുവെച്ചായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പ്രസവത്തിനു മുൻപ് ഒൻപതാം മാസത്തിൽ ഷംനയ്ക്കു ഇഷ്‌ടമുള്ള ഒൻപതു പലഹാരങ്ങൾ അമ്മയും സഹോദരിയും ചേർന്ന് തയാറാക്കി നൽകിയിരുന്നു. ഈ വേളയിൽ ഷംന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബർ മാസത്തിലാണ് ഷംന വിവാഹച്ചടങ്ങുകൾ നടത്തിയതിന്റെ വിവരം പുറത്തുവിട്ടത്. ഇതിനാൽ തന്നെ ഷംനയുടെ ഗർഭകാലത്തെ കുറിച്ച് ഏറെ ചർച്ചകളുണ്ടായി. എന്നാൽ വിശദീകരണവുമായി ഷംന തന്നെ രംഗത്തെത്തുകയും നിക്കാഹിന്റെ വിവരം വെളിപ്പെടുത്തുകയുമായിരുന്നു.
കണ്ണൂരിലെ സ്പെഷ്യൽ ചടങ്ങും ഷംനയുടെ പ്രസവത്തിനു മുൻപായി നടത്തിയിരുന്നു. ഇത് വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് നടത്തിയത്. ഏഴാം മാസത്തിലെ വളകാപ്പ് ചടങ്ങും ആർഭാടമായി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഷംനയും ഭർത്താവും അവരുടെ വിവാഹ ചടങ്ങിന്റെ വേളയിൽ. ദുബായിൽ മലയാളി താരങ്ങൾക്ക് ഗോൾഡൻ വിസ നൽകിയ പരിപാടിയുടെ അമരക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം. സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.