തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസീം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. മികച്ച ഒരു നർത്തകി കൂടിയാണ് താരം.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് നടി മുൻപ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്. എന്നോട് ഡേറ്റ് ഒക്കെ വാങ്ങി ഫിക്സ് ചെയ്തിട്ട് എന്നെ മാറ്റിയിട്ടുണ്ട്. ഫാസിൽ സാറിന്റെ പടം മൗസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ എന്നെ ആയിരുന്നു ഫിക്സ് ചെയ്തത് എന്നാൽ പിനീട് അത് മാറുക ആയിരുന്നു. ഇപ്പൊ തോനുന്നു അത് ചെയ്യാതെ ഇരുന്നത് നന്നായി എന്ന് കാരണം, ഞാൻ ചെയ്തിട്ടാണ് ആ മൂവി പൊട്ടിയത് എങ്കിൽ എല്ലാരും പറഞ്ഞേനെ ഞാൻ ചെയ്തിട്ടാണ് ആ പടം പൊട്ടിയത് എന്ന്.
ഷംന നീ ശപിക്കരുത് ഈ സിനിമയെ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ പറഞ്ഞു എന്നെ വേദനിപ്പിച്ചതിനു എന്തേലും നല്ലൊരു റിസൾട്ട് കേൾക്കും എന്ന്. പക്ഷേ ആ സിനിമയ്ക്ക് ആ ഒരു ശാപം വീണിട്ടുണ്ട്. ഇനി ആണെങ്കിലും ദിലീപേട്ടന്റെ കൂടി സിനിമ വന്നാൽ ഞാൻ ചെയ്യും വിവാദങ്ങളും അദ്ദേഹത്തിന്റെ കഴിവും രണ്ടും രണ്ടല്ലേ. എനിക്ക് അറിയുന്ന ദിലീപേട്ടൻ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. ദിലീപേട്ടനും മോളില്ലേ. ഒരുപാട് ആഗ്രഹം തന്ന ഒരു സിനിമ ആയിരുന്നു അത്. അതിനുവേണ്ടി ഒരുപാട് സിനിമകളും ഡാൻസും വരെ മാറ്റിവച്ചു. എന്നെ അതിൽ നിന്നും മാറ്റിയപ്പോൾ ദിലീപേട്ടൻ എന്നെ വിളിച്ചിരുന്നു. ഷംന ഒന്നും വിചാരിയ്ക്കരുത് എന്തോ ഒരു കാരണം കൊണ്ട് എന്നെ മാറ്റി എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമ ഇറങ്ങിയതിന്റെ രാവിലെ എന്നെ ദിലീപേട്ടൻ വിളിച്ചു- ഷംന പറയുന്നു.