ഷംന കാസീം വിവാഹിതയാകുന്നു! വൈറലായി താരത്തിന്റെ പോസ്റ്റ് !

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസീം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി വേഷങ്ങളാണ് താരം ഇതിനോടകം ചെയ്തു കഴിഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. നന്ദമൂരി ബാലകൃഷ്ണ നായകനായി തെന്നിന്ത്യ ഒട്ടാകെ ഏറെ ചർച്ചയായ അഖണ്ടയിൽ താരം അവതരിപിപ്പിച്ച വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. എം പത്മകുമാർ സംവിധാനം നിർവഹിച്ച് നടൻ ജോജുവിന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയ ചിത്രമാണ് ജോസഫ്. സൂപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നായികയായി എത്തിയത് ഷംനയായിരുന്നു.

ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കൾസൾട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു’ എന്ന് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ഷംനയ്ക്ക് ആശംസയറിയിച്ചെത്തിയിച്ചുണ്ട്.

Related posts