മലയാളസിനിമയുടെ അഭിനയ കുലപതികളിൽ ഒരാളാണ് തിലകൻ. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ ഷമ്മി തിലകനും മലയാളികൾക്ക് സുപരിചിതനാണ്. അഭിനേതാവ് എന്നതിൽ ഉപരി ഒരു നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റു കൂടിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ ഒരു മടിയും കാണിക്കാറില്ല. പരിസ്ഥിതി ദിനത്തിൽ ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ട ആരാധകന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.
പരിസ്ഥിതി ദിനത്തില്‍ താരം പങ്കുവച്ച പോസ്റ്റിന് താഴെയാണ് വിമര്‍ശിച്ചു കൊണ്ടുള്ള കമന്റ് എത്തിയത്. മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്‌നങ്ങളെ കുറിച്ച് ആയിരുന്നു നടന്റെ പോസ്റ്റ്. പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്‌നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ എന്നാണ് വിമര്‍ശകന്റെ കമന്റ്. ഷമ്മി തിലകന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍ എന്നാണ് ഷമ്മിയുടെ മറുപടി.