ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്‌നമായി! ശാലു മേനോൻ മനസ്സ് തുറക്കുന്നു!

ശാലു മേനോൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം നർത്തകിയായും അഭിനേത്രിയായും തിളങ്ങിയിട്ടുണ്ട്. താരം അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ശാലു മേനോൻ കൂടുതൽ സജീവമായുള്ളത് മിനിസ്ക്രീൻ പരമ്പരകളിലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. കൂടാതെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും താരം വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശാലു പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ വൈറലാകാറുണ്ട്. ഒപ്പം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ, നാൽപ്പത്തിയൊൻപത് ദിവസം ജയിലിലായിരുന്നു. അത് ഭയങ്കരമായിട്ടുള്ള ഒരു അനുഭവമാണ്. സിനിമയിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കാണിക്കുന്നത്. അതേ ഞാനും കണ്ടിട്ടുള്ളു. എന്റെ വീട്ടിൽ സ്ത്രീകൾ മാത്രേയുള്ളു. ഞാനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുള്ളത്. അറസ്റ്റ് നടക്കും നടക്കും എന്നൊക്കെ വാർത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലാണ് ഞാൻ നിന്നത്. പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലിൽ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്. ജയിലിൽ ചെല്ലുമ്പോൾ അവിടെയുള്ള ജയിൽവാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലിൽ സജീവമായി നിൽക്കുന്നത് കൊണ്ട് എല്ലാവർക്കും അറിയാം. എന്നെ സംബന്ധിച്ചിടത്തോളം അമ്മയെ പിരിഞ്ഞ് നിന്നിട്ടില്ല. ഗൾഫിലോ അമേരിക്കയിലോ എവിടെ പ്രോഗ്രാമിന് പോകുമ്പേഴും അമ്മയും കൂടെയുണ്ടാവും. അവരില്ലാതെ ഞാനെവിടെയും പോവാറില്ല. അങ്ങനെ നാൽപ്പത്തിയൊൻപത് ദിവസം ഞാൻ അമ്മയില്ലാതെ മാറി നിന്നു. ജയിലിലെ ആളുകളൊക്കെ പല സ്വഭാവക്കാരാണ്.

സ്‌നേഹത്തോടെ പെരുമാറിയവരുണ്ട്. എന്റെ അടുത്ത് കൂടുതൽ പേരും സ്‌നേഹത്തിലാണ് സംസാരിച്ചത്. ഓരോരുത്തരും അവരുടെ വിഷമങ്ങളൊക്കെ പങ്കുവെച്ചു. ഇതിന്റെയൊന്നും സത്യാവസ്ഥ നമുക്കും അറിയില്ല. സ്വന്തം മകൻ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് ജയിലാക്കിയ കഥ വരെ കേട്ടു. ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്‌നമായി. സെലിബ്രിറ്റിയാണെന്നുള്ള പരിഗണന തന്നു. വലിയ സംഭവമായിട്ടല്ല, ടോയ്‌ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നു. കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയിൽ തന്നെയാണ്. തലയണ ഉണ്ടാവില്ല. ജയിലിൽ വരുന്നവരൊക്കെ തെറ്റ് ചെയ്തിട്ടാണെന്നല്ലോ. ഭക്ഷണവും അതുപോലെ എല്ലാവരും ഒന്നിച്ച് ക്യൂ നിന്ന് വാങ്ങണം. കൂടുതൽ പരിഗണന കിട്ടില്ല. സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയൊരു റൂമിലായിരുന്നു ഞാൻ. എന്റെ കൂടെ അധികം ആളുണ്ടായിരുന്നില്ല. ബാക്കിയെല്ലാം ഒരുപോലെ ആയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ബോൾഡാവണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ പറ്റിയാണ് ഞാൻ ചിന്തിച്ചത്. പിന്നെ പിന്നെ ബോൾഡായി മുന്നോട്ട് പോവാമെന്ന് കരുതി. അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ഈ സമയത്ത് കൂടെ നിന്നത്. അതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം പലരും വന്നു. ആത്മാർഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ഈ സാഹചര്യത്തിൽ തിരിച്ചറിയാൻ പറ്റി.

Related posts