ജയിലിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ.അതൊരു വാശികൂടിയായിരുന്നു! ശാലു മേനോൻ പറയുന്നു!

ശാലു മേനോൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം നർത്തകിയായും അഭിനേത്രിയായും തിളങ്ങിയിട്ടുണ്ട്. താരം അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ശാലു മേനോൻ കൂടുതൽ സജീവമായുള്ളത് മിനിസ്ക്രീൻ പരമ്പരകളിലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. കൂടാതെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും താരം വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശാലു പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ വൈറലാകാറുണ്ട്. ഒപ്പം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്.

തനിക്കെതിരെ വന്ന കേസിനെ കുറിച്ചും ജയിൽവാസത്തെക്കുറിച്ചും ശാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ളത്. തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചു. തുടക്കത്തിൽ വിഷമം തോന്നിയെങ്കിലും പിന്നെ ഒന്നും കാര്യമായി ബാധിച്ചില്ലെന്നതാണ് സത്യം. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. അതൊക്കെയാണ് ദോഷംചെയ്തത്. ആ സ്വഭാവം മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു. ഇപ്പോൾ താൻ ബോൾഡാണ്. ആ മോശം ദിവസങ്ങളൊക്കെ മറന്നു കഴിഞ്ഞു. വ്യക്തി എന്നനിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുള്ളൂ. നാല്പത്തൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി.

 

അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളിൽ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേൾക്കേണ്ടി വന്നില്ല. മിനിസ്‌ക്രീൻ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാൻ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം എന്നായിരുന്നു മനസ്സിൽ. തളർന്നുപോകേണ്ട സാഹചര്യത്തിൽ എന്നെ താങ്ങി നിർത്തിയത് അമ്മയും അമ്മൂമ്മയുമാണ്. അമ്മയെപ്പോലെ ധൈര്യമുള്ള ഒരാൾ കൂടെയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വീണുപോയേനേ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ സ്ത്രീ അമ്മയാണ്. പലകാര്യങ്ങളും അമ്മയിൽനിന്ന് പഠിക്കാനുണ്ട്.

Related posts