ഷാലു കുര്യന്‍ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ്. താരം കൂടുതൽ പ്രേക്ഷകശ്രദ്ധനേടിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ്. സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. താരം ഒടുവില്‍ അഭിനയിച്ചത് തട്ടീം മുട്ടീം എന്ന പരമ്പരയിലാണ്. നടി ഗര്‍ഭിണിയായത് പരമ്പരയില്‍ തിളങ്ങി നില്‍ക്കവെയാണ്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് ഒരു ആൺകുഞ്ഞ് പിറന്നത്. അലിസ്റ്റര്‍ എന്നാണ് മകന്റെ പേര്. ഷാലു വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ്.
എന്റേത് അറഞ്ചേഡ് മ്യാരേജ് ആയിരുന്നു. എംഫോര്‍ മാരി എന്ന മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഞാനും എന്റെ പ്രൊഫൈല്‍ അദ്ദേഹവും കാണുന്നത്. പിന്നെ വീട്ടുകാര്‍ വന്ന് ആലോചിക്കുന്നു. ഹസ്‌ബെന്റിന്റെ പേര് മെല്‍വിന്‍ ഫിലിപ്പ് എന്നാണ്. അദ്ദേഹം മീഡിയ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുകയാണ്. ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ കൂടുതല്‍ വര്‍ക്കും ഉള്ളത്. ബോംബെ ബേസ്ഡ് ആയിട്ടുള്ള മലയാളി ഫാമിലി ആണ് അദ്ദേഹത്തിന്റേത്. ഹസ്ബന്റിനെ ഞാന്‍ വിളിക്കുന്നത് അച്ചാച്ചന്‍ എന്നാണ്. അദ്ദേഹത്തിന്റെ കുടുംബം ബോംബെയില്‍ സെറ്റില്‍ഡാണ്.
ഗര്‍ഭിണിയായതോടെ ഷാലു അഭിനയത്തില്‍ നിന്ന് മാറി നിന്നതാണോ എന്ന് ചോദിക്കുന്നവരോട് സത്യം പറഞ്ഞാല്‍ മെറ്റേണിറ്റി ലീവ് എടുക്കണമെന്ന് വിചാരിച്ചിരുന്ന ആളല്ല ഞാന്‍. കൊറോണയ്ക്ക് മുന്‍പാണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. ശേഷം ലോക്ഡൗണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. എന്റെ മെറ്റേണിറ്റി പീരീഡ് അങ്ങനെ കഴിഞ്ഞു. വീണ്ടും ലോക്ഡൗണ്‍ ആയപ്പോള്‍ കുഞ്ഞിനെ നോക്കാനുള്ള കുറച്ച് സമയം കിട്ടി. അത്രയേയുള്ളു. ഷെഡ്യൂള്‍ പ്രകാരം ഞാന്‍ തട്ടിയും മുട്ടിയും എന്ന പരിപാടിയില്‍ ജോയിന്‍ ചെയ്യുകയാണ്. എന്റെ പാഷന്‍ അഭിനയമാണ് എന്ന് താരം പറഞ്ഞു.