BY AISWARYA
മലയാളച്ചിത്രത്തിലേക്ക് ബാലതാരമായി കടന്ന് വന്ന് നായികയാവുകയായിരുന്നു ശാലിനി. തെന്നിന്ത്യന്‍ നടനായ അജിത്ത് കുമാറിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും കഴിഞ്ഞ ഇരുപത് വര്‍ഷമായി വിട്ടുനില്‍ക്കുകയാണ് അവര്‍. അധികം ആരുടെ
യും ശ്രദ്ധയില്‍പ്പെടാതെ സോഷ്യല്‍ മീഡിയയില്‍ നിന്നും പാപ്പരാസികളില്‍ നിന്നും അകന്നുകഴിയുന്ന കുടുംബമാണ് അജിത്തിന്റെയും ശാലിനിയുടെയും.
ഈയിടെ ശാലിനി അജിത്ത് എന്ന പേരില്‍ പുതിയൊരു ട്വിറ്റര്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതോടെയാണ് അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര രംഗത്തെത്തിയത്.’ശ്രീമതി ശാലിനി അജിത്ത്്കുമാറിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ ട്വിറ്ററില്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക,” എന്നാണ് സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട അക്കൗണ്ടിന് ഇതിനകം തന്നെ ഏഴായിരത്തില്‍പ്പരം ഫോളോവേഴ്‌സ് ആണുള്ളത്.അടുത്തിടെ, ശാലിനി വീണ്ടും അഭിനയത്തിലേക്ക് വരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ‘പൊന്നിയിന്‍ സെല്‍വനില്‍’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ശാലിനിയോ അജിത്തോ ബന്ധപ്പെട്ട വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.