കറുത്ത വസ്ത്രത്തിൽ സുന്ദരിയായി മാളൂട്ടിയും മാമാട്ടിക്കുട്ടിയും!

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ടവരാണ് മാളൂട്ടിയും മാമാട്ടിക്കുട്ടിയും. മാമാട്ടികുട്ടിയും മാളൂട്ടിയുമായി അറിയപ്പെടുന്നത് ശ്യാമിലും ശാലിനിയുമാണ്. പിന്നീട് ഇരുസഹോദരിമാരും നായികമാരായി ഉയ‍ർന്നു. എങ്കിലും പ്രേക്ഷകർക്കിപ്പോഴും ഇവർ മാളൂട്ടിയും മാമാട്ടിക്കുട്ടിയുമാണ്. ഇന്നും ചിലരെങ്കിലും ഇവരെ ബേബി ശാമിലിയും ബേബി ശാലിനിയും എന്നാകും പറയുന്നത്.

തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനെ വിവാഹം ചെയ്തതിന് ശേഷം ശാലിനി പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ശ്യാമിലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ബ്ലാക്ക് ഡ്രസ്സിലാണ് അനിയത്തിയും ചേച്ചിയും. എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ്, ചിത്രം പങ്കുവച്ച് ശ്യാമിലി കുറിക്കുന്നത്.

ബാലതാരമായി അഭിനയിച്ചതിന് ശേഷം സിനിമാ ജീവിതത്തിൽ നിന്നും മാറി നിന്ന ശ്യാമിലി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരുന്നു. നായികയായിട്ടുള്ള മടങ്ങി വരവിനും ഗംഭീര സ്വീകരണമായിരുന്നു ആരാധകർ ഒരുക്കിയത്. സിദ്ധാർത്ഥ് നായകനായ ഒയേ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.

Related posts