അതെല്ലാം ഓരോ വ്യക്തിയുടേയും കാര്യമാണ്. അതിൽ മറ്റുള്ളവർ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ! ശാലിൻ സോയ പറഞ്ഞത് കേട്ടോ!

ശാലിൻ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത്മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയംമാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരംപ്രത്യക്ഷപ്പെടാറുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് ശാലിൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുംവീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശാലിൻ. മുമ്പേ ബോഡിഷെയ്മിംഗിനെതിരെ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ബോഡി ഷെയ്മിംഗ് കാരണം തടി കുറയ്ക്കാൻശ്രമിക്കുന്ന ആളാണ് താനെന്നും ശാലിൻ പറയുന്നു. നേരിട്ട് കാണുമ്പോൾ പലരുമെന്നെ തടിച്ചിയെന്ന്വിളിച്ചിട്ടുണ്ട്. മൈ ബോഡി മൈ റൂൾസ് എന്നൊക്കെയാണെങ്കിലും ഇങ്ങനെ കേൾക്കുമ്പോൾ അത് വല്ലാതെബുദ്ധിമുട്ടുണ്ടാക്കാറുണ്ട്, ഞാനും ഒരു സാധാരണ മനുഷ്യനാണ്, ചിലപ്പോഴൊക്കെ തിരിച്ചുപറയാൻ നമുക്ക്സാധിക്കാറില്ല.
ബോഡി ഷെയ്മിങ്ങ് കാരണം തടി കുറയ്ക്കാൻ ശ്രമിക്കുന്നൊരാളാണ് ഞാൻ. ചിലപ്പോൾ ഇത് തെറ്റാകാം, കാരണം ബോഡി ഷെയ്മിങ്ങിനെതിരെ ശബ്ദമുയർത്തപ്പെടുന്ന സമയത്ത് ഞാൻ ഇങ്ങനെ പറയുന്നത്ഉചിതമാണോ എന്നറിയില്ല. പക്ഷേ പറച്ചിലുകളും കമന്റുകളുമെല്ലാം സാരമായി ബാധിക്കുന്നവ്യക്തിയായതിനാൽ അതൊന്നും കേൾക്കാതിരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഞാൻ മിക്കപ്പോഴും നോക്കുന്നത്.

തന്റേത് പെട്ടെന്ന് തടി വെക്കുകയും മെലിയുകയും ചെയ്യുന്ന ശരീരപ്രകൃതിയാണ്. ഡയറ്റ് നോക്കാറുണ്ട്, അങ്ങനെ ഒരിക്കൽ താൻ 15 കിലോ വരെ കുറച്ചു. അതേസമയം താൻ പട്ടിണി കിടന്നും ഭക്ഷണം കുറച്ചുമൊന്നും ഒന്നുംചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. നല്ല ഭക്ഷണം കഴിക്കുക എന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിലൊന്നാണ്. ടെൻഷൻ വരുമ്പോൾ ഇഷ്ടമുള്ള എന്തെങ്കിലും കഴിച്ചാൽ അത് മാറുംഅതേസമയം, വണ്ണം വയ്ക്കുന്നതും അല്ലാത്തതുമെല്ലാം ഓരോ വ്യക്തിയുടേയും കാര്യമാണ്. അതിൽ മറ്റുള്ളവർഅഭിപ്രായം പറയേണ്ട കാര്യമുണ്ടോ . ബോഡി ഷെയ്മിംഗ് കമന്റുകൾ എന്നെ ബാധിക്കാറുണ്ട്, ബുദ്ധിമുട്ടിക്കാറുണ്ട്. വളരെയധികം വിഷമിപ്പിക്കാറുണ്ട്ഇങ്ങനെ പറയുന്നവരോട് എനിക്കൊന്നേ പറയാനുള്ളു, പറ്റുമെങ്കിൽ മറ്റുള്ളവരെ ഇത്തരം വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരിക്കുക, നിങ്ങൾക്കറിയില്ല, അവർഎത്രത്തോളം മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോവുകയെന്ന്.

Related posts