ശാലിൻ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് ശാലിൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കാണുന്നുവെന്ന് അവർ പറയുന്നു. സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി. എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്സ് ആണ്!’, ശാലിൻ ട്വിറ്ററിൽ കുറിച്ചു.
മുൻപ് താരം താൻ നേരിട്ട ദുരനുഭവവും പങ്കുവച്ചിരുന്നു. ഒരു സിനിമയിൽ കാസ്റ്റ്‌ചെയ്ത് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്.തമിഴ് സിനിമയിൽ നിന്നാണ് അത്തരത്തിലൊരു ദുരനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു. അവർ കാസ്റ്റ് ചെയ്തു, അതിന്റെ സംവിധായകനും ഡിഓപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു. നായിക വേഷമായിരുന്നു. ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വർക്ക്ഔട്ടിൽ സഹായിക്കാൻ അവർ തന്നെ ഒരു ട്രെയ്നറിനെയും വെച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു. പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. പക്ഷേ ഇവർ പിന്നീട് വിളിച്ചില്ല. അവരെ കോൺടാക്ട് ചെയ്യാനും ഒരു നിവൃത്തി ഉണ്ടായിരുന്നില്ല. ഒടുവിൽ അതിലെ ഒരു നടൻ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോൾ അവർക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുക പോലും ചെയ്യാതെ ഒഴിവാക്കി. ഞാൻ അന്ന് ഒരുപാട് കരഞ്ഞു,’ ശാലിൻ പറഞ്ഞു.