ശാലിന് സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ശാലിന്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. അതേസമയം അവതാരകയായി ഒരു സമയത്ത് തിളങ്ങി നിന്ന് ശാലിൻ ഇപ്പോൾ അതിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. അതേക്കുറിച്ച് കുറിച്ച് മനസുതുറന്നിരിക്കുക യാണ് ശാലിൻ. അവർക്കുള്ളിലും മനുഷ്യത്വം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞാൻ അവരോട് ചോദിച്ചു, ആര് മരിച്ചാലും അഞ്ച് മിനിറ്റേ ഉള്ളുവല്ലേയെന്ന്. അവർ അതേ മോളെ എന്ന് പറഞ്ഞു. എനിക്ക് അവിടെ മറ്റുള്ളവരെ പോലെ നിൽക്കാൻ പറ്റുന്നില്ലായിരുന്നു,’ ശാലിൻ ഓർക്കുന്നു. സിനിമയിൽ നിന്നുണ്ടായ ഒരു മോശം അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു. ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്. തമിഴ് സിനിമയിൽ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു. സിനിമയിൽ നിന്നുണ്ടായ ഒരു മോശം അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു.
ഒരു സിനിമയിൽ കാസ്റ്റ്ചെയ്ത് കഥാപാതത്തിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്.തമിഴ് സിനിമയിൽ നിന്നാണ് അത്തരത്തിലൊരു ദുരനുഭവം ഉണ്ടായതെന്ന് ശാലിൻ പറയുന്നു. അവർ കാസ്റ്റ് ചെയ്തു, അതിന്റെ സംവിധായകനും ഡിഓപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു. നായിക വേഷമായിരുന്നു. ഒരു ഫുൾ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാൻ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വർക്ക്ഔട്ടിൽ സഹായിക്കാൻ അവർ തന്നെ ഒരു ട്രെയ്നറിനെയും വെച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാൻ പത്ത് കിലോ കുറച്ചു. പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്. പക്ഷേ ഇവർ പിന്നീട് വിളിച്ചില്ല. അവരെ കോൺടാക്ട് ചെയ്യാനും ഒരു നിവൃത്തി ഉണ്ടായിരുന്നില്ല. ഒടുവിൽ അതിലെ ഒരു നടൻ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോൾ അവർക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മൾ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുക പോലും ചെയ്യാതെ ഒഴിവാക്കി. ഞാൻ അന്ന് ഒരുപാട് കരഞ്ഞു,’ ശാലിൻ പറഞ്ഞു.