ശാലിൻ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമാണ് ശാലിൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
മലയാള സിനിമയിൽ ഇപ്പോൾ അങ്ങനെ അഭിനയിക്കുന്നില്ലെന്നും പക്ഷേ തമിഴിൽ കണ്ണകി എന്ന സിനിമ ചെയ്യുന്നുണ്ടെന്നും ശാലിൻ പറയുന്നു. അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ ഒരു സംവിധായിക ആവണമെന്നായിരുന്നു തന്റെ ആഗ്രഹം. തുടക്കം മുതൽ തന്നെ ഒത്തിരി നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും തുടക്കത്തിൽ താൻ ഷോർട് ഫിലിം ചെയ്തത് തന്റെ ആത്മവിശ്വാസത്തിന് വേണ്ടിയാണെന്നും ഒരു വലിയ ഫീച്ചർ ഫിലിം ചെയ്ത് തുടക്കം കുറിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ശാലിൻ പറയുന്നു.
തനിക്ക് സോഷ്യൽമീഡിയയിൽ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ല. തന്റെ വസ്ത്രധാരണത്തെ കുറിച്ചൊന്നും കമന്റുകൾ വന്നില്ലെന്നും താൻ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് പൊതുവേ കുറവാണെന്നും ശാലിൻ പറയുന്നു.തനിക്ക് ഇപ്പോൾ പ്രണയമൊന്നുമില്ല. തന്റെ ഇപ്പോഴത്തെ പ്രയോരിറ്റി സിനിമ തന്നെയാണെന്നും പ്രണയവും സിനിമയും ഒരുമിച്ച് വന്നാൽ ടാസ്കായിരിക്കുമെന്നും താരം പറയുന്നു. തന്നെ ആദ്യമായി കാണുമ്പോൾ ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും പറയുന്നതെന്നും തടി കൂടിയെന്ന് പറഞ്ഞ് ബോഡിഷെയിമിങ് നടത്തുന്നത് വേദനിപ്പിക്കാറുണ്ടെന്നും ശാലിൻ പറയുന്നു.