ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്! ശാലിൻ സോയയുടെ വാക്കുകൾ ജനശ്രദ്ധ നേടുന്നു!

ശാലിന്‍ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ശാലിന്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ യാത്രാ പ്രേമത്തെ കുറിച്ചും ശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ശാലിന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ശാലിന്‍ സോയയുടെ വാക്കുകള്‍, സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേര് തനിക്കുണ്ട്. എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്‍പര്യമില്ല. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകും. തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ പലരും പറയാറുണ്ട് ഒത്തിരി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോള്‍ തെളിവു ഉണ്ടാകില്ല നിന്റെ കയ്യില്‍ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ, അവര്‍ പറയുന്നത് സത്യമാണെന്ന് ചിലപ്പോള്‍ തനിക്കും തോന്നാറുണ്ട്. തന്റെ ഇഷ്ട സ്ഥലങ്ങളെക്കുറിച്ചും ശാലിന്‍ മനസ് തുറക്കന്നുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണ്. ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്സ്പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എല്ലാവര്‍ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്പര്യം കൂടുതല്‍. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങള്‍ എനിക്ക് അത്ര ഇഷ്ടവുമല്ല.

കൊറോണ കാലത്തിനു മുമ്പ് ഞാന്‍ പുഷ്‌കറില്‍ പോയിരുന്നു. നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ യാത്രകളില്‍ ഒന്നായിരുന്നു അത്. യാത്രകളെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പുഷ്‌കര്‍ സന്ദര്‍ശിക്കണം. പരിശുദ്ധ ഭൂമിയാണ്. ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രികയിടമാണ് പുഷ്‌കര്‍. എതു മതസ്ഥരുമായികൊള്ളട്ടെ, അവരവരുടേതായ ആത്മീയ തലങ്ങളില്‍ സ്വയം മറന്നിരിക്കാം. ഒരിക്കല്‍ക്കൂടി പുഷ്‌കര്‍ സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നേയും പിന്നേയും പോയി കണ്ട സ്ഥലം ജയ്പൂര്‍ ആണ്. ട്രിപ് പോകുന്നത് ജയ്പൂരിലേക്കാണെങ്കില്‍ സുഹൃത്തുക്കള്‍ വഴി ചോദിച്ച് വിളിക്കുന്നത് തന്നെയാണ്. തമാശയ്ക്ക് പറയുന്നതാണെങ്കിലും പല പ്രാവശ്യം പോയിട്ടുള്ളതു കൊണ്ട് അവിടുത്തെ കുറേയേറെ സ്ഥലങ്ങളും കാര്യങ്ങളും തനിക്കറിയാം. ഒരിക്കലും നമുക്ക് മടുപ്പ് തോന്നാത്ത, വീണ്ടും കാണണമെന്ന് മനസ്സ് തോന്നിപ്പിക്കുന്ന ചില ഇടങ്ങളുണ്ടാകും. അങ്ങനെയൊരു സ്ഥലമാണ് ജയ്പൂര്‍ എന്നാണ് ശാലിന്‍ പറയുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് ജയ്പൂര്‍.

Related posts