സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.!ശാലിൻ പറയുന്നു!

ശാലിന്‍ സോയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നടി തന്റെ കരിയറിന് തുടക്കം കുറിച്ചത് മിനിസ്ക്രീനിലൂടെയായിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിലെ ശാലിന്റെ ദീപാറാണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം തന്നെയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇടയ്ക്ക് അവതാരകയായും താരം തിളങ്ങി. ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് ശേഷമാണ് ബിഗ് സ്‌ക്രീനിലേക്ക് താരത്തിന് അവസരം ലഭിച്ചത്. സിനിമയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. പുതിയ ചിത്രങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ഇപ്പോള്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ശാലിന്‍. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു തോന്നിയാല്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താല്‍ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബത്തെ ഏല്‍പ്പിക്കരുതെന്നും ശാലിന്‍ സോയ പറയുന്നു. ശാലിന്‍ സോയയുടെ വാക്കുകള്‍ ഇങ്ങനെ, സുഹൃത്തുക്കളെ, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്‌കൂളില്‍ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക. നിങ്ങള്‍ക്കൊരു പങ്കാളിയെ ആവശ്യമെങ്കില്‍ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങള്‍ക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓര്‍ത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.

Related posts